സൂക്ഷിച്ച് പരിപാലിച്ചില്ലെങ്കിൽ വളരുന്ന പ്രദേശം നശിപ്പിക്കും; എങ്കിലും പൊള്ളുന്ന വില! ഇത് ‘ബുദ്ധന്റെ കൈ’ എന്ന പഴം

December 14, 2023

അപൂർവമായ നിരവധി പഴങ്ങൾ ലോകത്തുണ്ട്. പലകാര്യങ്ങൾ കൊണ്ടാണ് അവയ്ക്ക് ആ അപൂർവത ഉണ്ടാകുന്നത്.എന്നാൽ, വളരെ സെൻസിറ്റിവ് ആയ ‘ബുദ്ധന്റെ കൈ’ എന്നറിയപ്പെടുന്ന ഒരു പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? രൂപവും വലിയ വിലയും അതിന്റെ ഉത്പാദനത്തിന് അധിക പരിചരണം വേണമെന്നുള്ള കാരണവുമാണ് ഈ പഴത്തെ വേറിട്ടതാക്കുന്നത്. (What is Buddha’s hand used for?)

ഈ പഴത്തിന് അതിന്റെ ഉത്പാദനത്തിന് അധിക പരിചരണം ആവശ്യമാണ്; അല്ലാത്തപക്ഷം, അത് വിളയുന്ന മുഴുവൻ ദേശത്തെയും നശിപ്പിക്കും. എത്ര വിചിത്രം. അല്ലെ? പക്ഷെ സംഗതി സത്യമാണ്. ഈ പഴത്തെ ”ബുദ്ധന്റെ കൈ നാരകം” എന്ന് വിളിക്കുന്നു. ഫിംഗർഡ് സിട്രോൺ എന്നും അറിയപ്പെടുന്ന ഇത് സിട്രസിന്റെ ഏറ്റവും പഴയ ഇനങ്ങളിൽ ഒന്നാണ്. അതിന്റെ അസാധാരണമായ ആകൃതിയിൽ നിന്നാണ് ഇതിന്റെ പേര് ഉരുത്തിരിഞ്ഞത്. പ്രാർത്ഥനയ്‌ക്കുള്ള കൈകൂപ്പലുമായി സാമ്യമുള്ളതാണ് രൂപം. മാത്രമല്ല ഇത് വിലയേറിയ പഴമാണ്. എത്ര നല്ല ആകൃതിയും ഗംഭീരവുമാണ് എന്നതിനെ ആശ്രയിച്ച് വിലയും ഉയരും.

പക്ഷെ, എന്തുകൊണ്ട് ഈ പഴത്തിന് വില ഏറുന്നു? ഇത് വളരെ സെൻസിറ്റീവ് പഴമാണ്, അതിന്റെ ഉൽപാദനത്തിന് വളരെയധികം പരിചരണം ആവശ്യമാണ് എന്നതുതനെനയാണ് കാരണം. അതായത്, ഈ വില നിലനിൽക്കുന്ന പ്രദേശത്തെ ഒരു ചെറിയ പിഴവ്, മുഴുവൻ വിളവെടുപ്പും നശിപ്പിക്കാനും കർഷകർക്ക് അമിതമായ നഷ്ടമുണ്ടാക്കാനും ഇടയാക്കും. കൂടാതെ, ഒരിക്കൽ ഒരു മരം നശിച്ചാൽ, അത് വീണ്ടും നട്ടുപിടിപ്പിക്കാൻ കഴിയില്ല. മാത്രമല്ല ഈ കർഷകർ പുതിയ ഫാമിലേക്ക് മാറുകയും വേണ്ടിവരും.

Read also: ‘സഹിക്കാൻ കഴിയാത്ത ജീവിത വിരക്തി, ആരോട് എന്ത് പറയും?’: അഭിമുഖം ഇന്ന് വൈകുന്നേരം 4 മണിക്ക്, സംശയങ്ങള്‍ ഡോക്ടറോട് ചോദിക്കാം

നാരങ്ങ, ഓറഞ്ച് എന്നിവയിൽ നിന്ന് വ്യത്യസ്തമായി മൃദുവായ രുചിയുമുണ്ട്. ഇത് ഭക്ഷ്യയോഗ്യമാണ്. നല്ല സുഗന്ധവും ഉണ്ട്. വിവരങ്ങൾ അനുസരിച്ച്, ഈ ഫലം ദീർഘായുസ്സ്, സന്തോഷം, ഭാഗ്യം എന്നിവയെ പ്രതീകപ്പെടുത്തുന്നു. ചൈനയിലും ജപ്പാനിലും ഈ പഴം ബുദ്ധമത ബലിപീഠങ്ങളിൽ ഒരു വഴിപാടായി സ്ഥാപിക്കുന്നു, വിയറ്റ്നാമിൽ ആളുകൾ ഇത് അവരുടെ പൂർവ്വികർക്ക് സമർപ്പിക്കുന്നു. പ്രാർത്ഥിക്കുന്ന കൈകളെ പ്രതീകപ്പെടുത്തുന്നതിനാൽ ബുദ്ധൻ ചേർന്നുനിൽക്കുന്ന വിരലുകളുള്ള പഴങ്ങളാണ് ഇഷ്ടപ്പെടുന്നതെന്ന് പറയപ്പെടുന്നു.

Story highlights- What is Buddha’s hand used for?