പഴയ ചാറ്റുകള്‍ ഇനി വേഗത്തില്‍; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്
ഡെസ്ക്ടോപ്പ് പതിപ്പിലെ ഉപയോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പുതിയ ഫീച്ചറുകള്‍ പുറത്തിറക്കി വാട്സാപ്പ്. ചാറ്റുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ചാറ്റ് ഫില്‍ട്ടര്‍ ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിട്ടുള്ളത്. ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള ഫില്‍ട്ടറുകള്‍ തെരഞ്ഞെടുത്ത് സംഭാഷണങ്ങള്‍ തരംതിരിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. ( WhatsApp new feature to find old chats )
നിലവില്‍ ചില ബീറ്റ ടെസ്റ്ററുകള്‍ക്ക് മാത്രമേ പുതിയ ഫില്‍ട്ടര്‍ ലഭ്യമാകൂ. ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കുമായി ലഭ്യമാകുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപയോക്താക്കള്‍ക്ക് സംഭാഷണങ്ങള്‍ വേര്‍തിരിക്കാന്‍ ആവശ്യമായ ഫില്‍ട്ടറുകള്‍ ലഭ്യമാക്കാന്‍ ചാറ്റ് ലിസ്റ്റ് സ്ക്രീനിന്റെ മുകളില്‍ ഒരു പുതിയ ലൈന്‍ ചേര്‍ത്തിരിക്കുകയാണ്.
Read Also : എം ശ്രീശങ്കറിനും മുഹമ്മദ് ഷമിക്കും അർജുന അവാർഡ്; സാത്വികിനും ചിരാഗിനും ഖേൽരത്ന
വാട്സാപ്പ് വെബ് ഉപയോക്താക്കള്‍ക്കായുള്ള ഔദ്യോഗിക ബീറ്റ പ്രോഗ്രാം ഉപയോഗിച്ചിട്ടുള്ള ചില ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ചാറ്റ് ലിസ്റ്റ് വിന്‍ഡോയുടെ മുകളില്‍ ഒരുക്കിയിരിക്കുന്ന പുതിയ ലൈനില്‍ ‘അണ്‍റീഡ്’, ‘കോണ്‍ടാക്സ്’, ‘ഗ്രൂപ്പ്സ്’ എന്നിവ തെരഞ്ഞെടുത്ത് ചാറ്റുകള്‍ ഫില്‍ട്ടര്‍ ചെയ്യാവുന്നതാണ്.
Story Highlights : WhatsApp new feature to find old chats