സാംസങ് ഫോണുകൾ ഉപയോഗിക്കുന്നവരാണോ..? സുരക്ഷാവീഴ്ചയില്‍ മുന്നറിയിപ്പുമായി സര്‍ക്കാര്‍

December 15, 2023

സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളാണോ നിങ്ങള്‍..? ആണെങ്കില്‍ കരുതിയിരക്കണമെന്ന സുരക്ഷ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കമ്പ്യട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ വഴിയാണ് ഗുരുതരമായ സുരക്ഷ വീഴ്ച്ചയെക്കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. സാംസങ്ങിന്റെ ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ ഗണത്തില്‍പ്പെടുന്ന ഗ്യാലക്‌സി എസ്23 അള്‍ട്ര മോഡലിനെയടക്കം ബാധിക്കുന്ന തരത്തിലുള്ള സുരക്ഷ വെല്ലുവിളികള്‍ യൂസര്‍മാര്‍ നേരിടുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. ( Indian Govt issues high risk warning to Samsung users )

സുരക്ഷ ഭീഷണിയുടെ വ്യാപ്്തി കണക്കിലെടുത്താണ് ഉയര്‍ന്ന അപകട സാധ്യത മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. സിഐവിഎന്‍-2023-0360 വള്‍നറബിലിറ്റി നോട്ട് എന്ന ലേബലിലുള്ള മുന്നറിയിപ്പില്‍
ആന്‍ഡ്രോയിഡ് 11 മുതല്‍ 14 വരെ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഫോണുകളുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 11 മുതല്‍ ഏറ്റവും പുതിയ 14 വരെയുള്ള വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലെല്ലാം ഈ പ്രശ്നങ്ങളുണ്ട്. അതിനാല്‍ ഉടന്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത് മുന്‍കരുതലെടുക്കണമെന്നുമാണ് കമ്പ്യട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം നല്‍കുന്ന മുന്നറിയിപ്പ്. സാംസങിന്റെ പ്രീമിയം ഫോണുകളായ ഗ്യാലക്‌സി എസ്23 സീരിസ്, ഗ്യാലക്‌സി ഫ്ളിപ്പ് 5, ഗ്യാലക്‌സി ഫോള്‍ഡ് 5 ഉള്‍പ്പടെയുള്ള ഫോണുകളെല്ലാം ഇത്തരത്തില്‍ സുരക്ഷ ഭീഷണി ഉയര്‍ത്തുന്നതാണ്.

Read Also : വഴികാട്ടി മാത്രമല്ല, ഇന്ധനം ലാഭിക്കാനും ഇനി ഗൂഗിള്‍ മാപ്പ്; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

നിയന്ത്രണങ്ങള്‍ മറികടന്ന് വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാനും മറ്റും ഹാക്കര്‍മാരെ സഹായിക്കുന്ന സുരക്ഷ പ്രശ്നങ്ങളെക്കുറിച്ചാണ് സര്‍ക്കാര്‍ സൂചന നല്‍കിയിരിക്കുന്നത്. സാംസങ് ഫോണുകളിലെ സുരക്ഷ സംവിധാനമായ നോക്സ് (Knox) ഫീച്ചറിലേക്കുള്ള നിയമവിരുദ്ധ ആക്സസ്, ഫേഷ്യല്‍ റെകഗ്‌നിഷന്‍ സോഫ്റ്റ്‌വെയറിലെ പ്രശ്നങ്ങള്‍, എ.ആര്‍ ഇമോജി ആപ്പിലെ പ്രശ്നങ്ങള്‍ എന്നിവയാണ് ഈ ഫോണുകള്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും സര്‍ക്കാര്‍ അറിയിച്ചു.

Story Highlights : Indian Govt issues high risk warning to Samsung users