ബിരുദം വാങ്ങാന്‍ കൈക്കുഞ്ഞുമായി വേദിയിലെത്തി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

December 2, 2023

കൈക്കുഞ്ഞുമായി ബിരുദദാനച്ചടങ്ങിനെത്തിയ അമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഇന്തോനേഷ്യന്‍ സ്വദേശിനിയായ നബീല എന്ന യുവതിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളാണ് ശ്ദ്ധപിടിച്ചുപറ്റുന്നത്. നബീല കുഞ്ഞിനൊപ്പം ഫോട്ടേയ്ക്ക് പോസ് ചെയ്യുന്നത് ചിത്രങ്ങളില്‍ കാണാം. പ്രസവത്തിന് ശേഷം പഠനം പുനരാരംഭിച്ചാണ് നബീല കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ( Woman Collects Graduation Degree On Stage With Her Newborn )

കുഞ്ഞിനെ തോളിലെടുത്താണ് നബീല വേദിയിലെത്തിയത്. തുടര്‍ന്ന് വേദിയിലുള്ളവര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് അവര്‍ക്ക് ഹസ്തദാനം നല്‍കുന്നതും, മകനോടൊപ്പം പോസ് ചെയ്യുന്നതും ചിത്രങ്ങളില്‍ കാണാം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നബീല ഈ മനോഹര നിമിഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

ഒരു സ്ത്രീ തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം എങ്ങനെ ബാലന്‍സ് ചെയ്യുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നബീലയെന്നാണ് ചിത്രങ്ങള്‍ കാണുന്നവര്‍ പ്രതികരിച്ചിട്ടുള്ളത്. ഒരു സ്ത്രീ സമൂഹം കല്‍പിച്ചിരിക്കുന്ന ശീലങ്ങളില്‍ നിന്നും വ്യതസതമായി സ്വന്തം ആഗ്രഹങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വേണ്ടി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നതും എത്ര സുന്ദരമാണെന്നും ചിലര്‍ കുറിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ പേരന്റിങ് വീഡിയോകള്‍ പങ്കുവെയ്ക്കുന്നയാള്‍ കൂടിയാണ് നബീല. അടുത്തിടെ പങ്കുവെച്ച ഒരു പോസ്റ്റില്‍, പഠനത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന, തന്നെപ്പോലെയുള്ള സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോയും അവര്‍ പങ്കുവച്ചിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പരീക്ഷ എഴുതുന്നതിനെക്കുറിച്ചും നബീല വീഡിയോ ചെയ്തിട്ടുണ്ട്. ബിരുദദാനച്ചടങ്ങളില്‍ തന്റെ കുഞ്ഞിനൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞത്് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും നബീല കുറിച്ചു.

Story highlights : Woman Collects Graduation Degree On Stage With Her Newborn