ഫോബ്‌സ് പട്ടിക 2023: ലോകത്തിലെ കരുത്തുറ്റ വനിതകളുടെ പട്ടികയിൽ നിർമല സീതാരാമനടക്കം 4 ഇന്ത്യൻ വനിതകൾ

December 7, 2023

ബിസിനസ് മാഗസിനായ ഫോബ്സ് 2023-ലെ ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക പട്ടികയിൽ നാല് ഇന്ത്യക്കാർ. ആഗോള വേദിയിൽ അവരുടെ പേരുകൾ കൊത്തിവച്ചിട്ടുള്ള ശക്തരായ സ്ത്രീകളാണ് ഈ നാലുപേരും. സമ്പത്ത്, സ്വാധീനം, സ്വാധീന മേഖലകൾ എന്നിങ്ങനെയുള്ള അളവുകോലുകളായിരുന്നു പട്ടിക തയ്യാറാക്കാൻ ഉപയോഗിച്ചത്. നിർമല സീതാരാമൻ,റോഷ്‌നി നാടാർ മൽഹോത്ര, സോമ മൊണ്ടൽ,കിരൺ മജുംദാർ-ഷാ എന്നിവരാണ് പട്ടികയിലെ ഇന്ത്യക്കാർ.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, എച്ച്‌സിഎൽ കോർപ്പറേഷൻ ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ സോമ മൊണ്ടൽ, ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷാ എന്നിവരാണ് പട്ടികയിൽ ഇടംനേടിയവർ.

ഭാരതീയ ജനതാ പാർട്ടിയിലെ പ്രധാന വ്യക്തിയും 2019 മുതൽ ഇന്ത്യയുടെ ധനകാര്യ മന്ത്രിയും കോർപ്പറേറ്റ് കാര്യ മന്ത്രിയുമായ നിർമ്മല സീതാരാമൻ 2023 ലെ റാങ്കിംഗിൽ 32-ാം സ്ഥാനത്താണ്. 64 കാരിയായ നിർമ്മല സീതാരാമൻ 2022-ൽ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ 36-ാം സ്ഥാനത്തായിരുന്നു.

റോഷ്‌നി നാടാർ മൽഹോത്ര 60-ാം സ്ഥാനത്തായപ്പോൾ, സോമ മൊണ്ടൽ 70-ാം സ്ഥാനത്തും കിരൺ മജുംദാർ-ഷാ 76-ാം സ്ഥാനത്തും എത്തി. കഴിഞ്ഞ വർഷവും യഥാക്രമം 53, 67, 72 സ്ഥാനങ്ങളിൽ അവർ അഭിമാനകരമായ പട്ടികയിൽ ഇടം നേടിയിരുന്നു.

read also: അജ്മലിനെയും മുഷീറിനെയും ഓര്‍മയില്ലേ.. നിരത്തിലെ ഈ കരുതലിന് നമുക്ക് നല്‍കാം.. ഒരു വലിയ നന്ദി

അതേസമയം, രാഷ്ട്രീയ പ്രവർത്തകരാണ് പട്ടികയിൽ ഒന്നാമതെത്തിയത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ ഒന്നാം സ്ഥാനത്ത് എത്തി. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവർ പിന്നാലെയുണ്ട്.

Story highlights-world’s strongest women forbes 2023