112 വയസ്സിനുള്ളിൽ ഏഴു വിവാഹങ്ങൾ; അഞ്ചുമക്കൾ- എട്ടാമത്തെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ഈ മുത്തശ്ശി!

January 13, 2024

ഒന്നുകൊണ്ടുതന്നെ ധാരാളം എന്നുപറയുന്ന വിവാഹിതർ തീർച്ചയായും പരിചയപ്പെട്ടിരിക്കേണ്ട ആളാണ് സിതി ഹവ ഹുസിൻ. 112 വയസ്സുള്ള മലേഷ്യൻ വംശജയായ മുത്തശ്ശി സിതി ഹവ ഇതുവരെ ഏഴുവിവാഹമാണ് കഴിച്ചത്. വേണ്ടിവന്നാൽ എട്ടാം വിവാഹത്തിൽ ഏർപ്പെടാൻ സന്നദ്ധത പ്രകടിപ്പിക്കുകയാണ് ഈ മുത്തശ്ശി. ഏഴു പ്രാവശ്യവും വിധവയാകേണ്ടിവന്ന സിതി ഹവ മുത്തശ്ശി കെലന്തനിലെ തുമ്പത്തിലെ കമ്പുങ് കജാങ് സെബിദാങ്ങിൽ താമസിക്കുന്ന ആളാണ്.

ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ മുടങ്ങാതെ കഴിച്ച് ആരോഗ്യം സജീവമായി കൈകാര്യം ചെയ്യുന്നതിലൂടെ 112 വയസിലും മിടുക്കിയാണ് ഈ മുത്തശ്ശി. അഞ്ച് മക്കളും 19 പേരക്കുട്ടികളും 30 പേർ പേരക്കുട്ടിയുടെ മക്കളെയും ഉള്ള ആളാണ് ഈ മുത്തശ്ശി.

പ്രായമായിട്ടും, മാഡം സിതി ഹവ അച്ചടക്കത്തോടെയുള്ള ഒരു ദിനചര്യ പാലിക്കുന്നു. ഇളയമകനും മരുമകൾക്കുമൊപ്പം താമസിക്കുന്ന മാഡം സിതി ഹവ, ആരെങ്കിലും വിവാഹാഭ്യർത്ഥന നടത്തുകയാണെങ്കിൽ പുനർവിവാഹം ചെയ്യാനുള്ള തന്റെ തുറന്ന മനസ്സ് തമാശയായി അറിയിച്ചു. “ആരെങ്കിലും എന്നോട് വിവാഹാഭ്യർത്ഥന നടത്തിയാൽ എനിക്ക് വീണ്ടും വിവാഹം കഴിക്കാം,” അവർ പറയുന്നു.

Read also: തൊപ്പിയും മാസ്കും ധരിച്ച് താരം മെട്രോയിൽ; ആരാധകരെ ഞെട്ടിച്ച് അക്ഷയ് കുമാർ!

റിപ്പോർട് അനുസരിച്ച് മാഡം സിതി ഹവയ്ക്ക് ഏഴ് വിവാഹങ്ങളിൽ നിന്ന് 58 നും 65 നും ഇടയിൽ പ്രായമുള്ള അഞ്ച് മക്കളുണ്ട്. മുൻവിവാഹങ്ങളിൽ ചിലരൊക്കെ മരിച്ചെന്നും ചിലറുമായി അഭിപ്രായവ്യത്യാസം മൂലം വേർപിരിയേണ്ടി വന്നുവെന്നും മുത്തശ്ശി പറയുന്നു.

Story highlights- 112 year old Malaysian grandmother married seven times