രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ശവകുടീരത്തിൽ നിന്നും ലഭിച്ചത് നിറം വർധിപ്പിക്കാനുള്ള പുരാതന ഫേസ് ക്രീം

January 28, 2024

ചരിത്രാന്വേഷികൾക്ക് എന്നും കൗതുകരമായ വസ്തുക്കളും വിവരങ്ങളുമൊക്കെ സമ്മാനിക്കുന്നത് ആയിരക്കണക്കിന് വർഷം പഴക്കമുള്ള ശവകുടീരങ്ങളും, ഭൂഗർഭ അറകളുമൊക്കെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇങ്ങനെ കൗതുകമുണർത്തുന്ന ഒട്ടേറെ വസ്തുക്കൾ ലഭിച്ചിട്ടുണ്ട്. പൊതുവെ നാണയങ്ങൾ, ശിൽപങ്ങൾ, ശിലകളൊക്കെയാണ് ഇങ്ങനെ ലഭിക്കാറുള്ളത്. എന്നാൽ, ചൈനയിലെ ഭൂഗർഭ അറയിൽ നിന്നും ലഭിച്ചത് ഇതൊന്നുമല്ല, ഫേസ് ക്രീമാണ്!

വടക്കൻ ചൈനയിൽ 2700 ലധികം വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞ ഒരു പ്രഭുവിന്റെ ശവകുടീരത്തിൽ നിന്നുമാണ് അത്രതന്നെ പഴക്കമുള്ള ഫേസ് ക്രീം ലഭിച്ചത്. ഇതിനർത്ഥം പുരാതന കാലം മുതൽ തന്നെ ആളുകൾക്ക് സൗന്ദര്യ വർധക വസ്തുക്കളോട് വളരെയധികം താൽപര്യമുണ്ടെന്നതാണ്. മുഖത്തിന്റെ വെളുപ്പ് നിറം കാത്തുസൂക്ഷിക്കാനായാണ് ഗുഹയിൽ നിന്നും കണ്ടെടുത്ത ഫേസ് ക്രീം ഉപയോഗിച്ചിരുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.

Read also: ചരിത്രസംഗമത്തിനൊരുങ്ങി കൊച്ചി; ട്വന്റിഫോർ പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി..

ശവകുടീരത്തിൽ പരിശോധന നടക്കുമ്പോഴാണ് വെങ്കലത്തിൽ നിർമിച്ച ഒരു പുരാതന ജാർ ലഭിച്ചത്. മൃഗക്കൊഴുപ്പും ചുണ്ണാമ്പ് കല്ലുകൊണ്ടുള്ള ഗുഹകളിൽ ഉണ്ടാവുന്ന മൂൺ മിൽക്ക് എന്നറിയപ്പെടുന്ന ദ്രാവകവും ചേർന്ന ഒരു മിശ്രിതമാണ് ജാറിലുണ്ടായിരുന്നത്. മുൻപും ചൈനയിലെ ശവകുടീരങ്ങളിൽ നിന്നും സൗന്ദര്യവർധക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അവയെല്ലാം സ്ത്രീകളുടെ ശവ കുടീരങ്ങളിൽ ആയിരുന്നു. ആദ്യമായാണ് ഒരു പുരുഷന്റെ ശവകുടീരത്തിൽ നിന്നും ഇങ്ങനെയൊരു മിശ്രിതം ലഭിക്കുന്നത്.

Story highlights- 2700 year old face cream