ചരിത്രസംഗമത്തിനൊരുങ്ങി കൊച്ചി; ട്വന്റിഫോർ പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി..

January 28, 2024

ഇന്ന് കൊച്ചി സാക്ഷ്യം വഹിക്കുന്നത് ടെലിവിഷൻ ചരിത്രത്തിലെ ഒരു വലിയ സംഗമത്തിനാണ്. ജനുവരി 28 ഞായറാഴ്ച ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുകയാണ്. ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പതിനായോരത്തോളം പ്രേക്ഷകരെ വരവേൽക്കാൻ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു.

അതേസമയം, സമ്മേളനം നടക്കുന്നത് ഉച്ചയ്‌ക്കുശേഷം 2.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയാണ്. 12 മണി മുതൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആളുകൾക്ക് പ്രവേശനം. ഈ സമയം മുതൽ ഗേറ്റുകൾ ഓപ്പണാകും.

രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പമുള്ള മാർഗം മെട്രോ ആണ്. കടവന്ത്ര മെട്രോ സ്റ്റേഷനിൽ നിന്നും 850 മീറ്റർ കാൽനടയായി എത്താൻ സാധിക്കും. ബസ് മാർഗം എത്തുന്നവർക്കും വളരെയെളുപ്പത്തിൽ എത്താൻ സാധിക്കും.

Read also: തമിഴ്‌നാട്ടിൽ വീണ്ടും മലരും ജോർജും; പ്രേമം റീ-റിലീസ് തീയതി എത്തി!

പ്രേക്ഷകർക്കൊപ്പം ട്വന്റിഫോർ അവതാരകരും വിവിധ കലാകാരന്മാരും പരിപാടിയിൽ അണിനിരക്കും. ലോക ടെലിവിഷൻ ചരിത്രത്തിൽത്തന്നെ ആദ്യമായി നടക്കുന്ന ഈ പരിപാടിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. സംഗീത ലോകത്തെ പ്രമുഖരായ എം ജി ശ്രീകുമാർ, ശരത്ത്, ജോബ് കുര്യൻ എന്നിവരുടെ സംഗീത വിരുന്നും പ്രേക്ഷകർക്ക് ആവേശം പകരാനായി ഒരുക്കിയിട്ടുണ്ട്. ഫ്ളവേഴ്സിലെ ജനപ്രിയ ഷോകളിലെ താരങ്ങളും പങ്കെടുക്കുന്നുണ്ട്. ട്വന്റിഫോർ അവതാരകരുമായി സംവദിക്കാൻ അവസരവും ഉണ്ട്. ലൈവായാണ് പ്രോഗ്രാം നടക്കുന്നത്.

Story highlights- The first state conference of Twentyfour Audience will be held today