കുനോ നാഷണൽ പാർക്കിൽ മൂന്നു ചീറ്റ കുഞ്ഞുങ്ങൾ പിറന്നു- ജന്മം നൽകിയത് നമീബിയൻ ചീറ്റ ‘ജ്വാല’

January 23, 2024

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നമീബിയൻ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മറ്റൊരു ചീറ്റയായ ആഷ തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് തൊട്ടുപിന്നാലെയാണിത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ട്വിറ്ററിലൂടെയായിരുന്നു ചീറ്റ കുഞ്ഞുങ്ങൾ പിറന്ന വിവരം അറിയിച്ചത്.

‘കുനോയുടെ പുതിയ കുഞ്ഞുങ്ങൾ! ജ്വാല എന്ന നമീബിയൻ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നമീബിയൻ ചീറ്റ ആഷ തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് തൊട്ടുപിന്നാലെയാണിത്. രാജ്യത്തുടനീളമുള്ള എല്ലാ വന്യജീവി മുൻനിര പോരാളികൾക്കും വന്യജീവി സ്നേഹികൾക്കും അഭിനന്ദനങ്ങൾ. ഭാരതത്തിലെ വന്യജീവികൾ അഭിവൃദ്ധിപ്പെടട്ടെ’ – ചീറ്റക്കുഞ്ഞുങ്ങളുടെ ചിത്രവും വീഡിയോകളും പങ്കുവച്ചുകൊണ്ട് ഭൂപേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.

1952-ൽ ചീറ്റകൾ ഇന്ത്യയിൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2022-ലെ ഒരു പദ്ധതിയിലൂടെ അവയുടെ എണ്ണം വർധിപ്പിക്കാനുള്ള സജീവ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ. 2022-ൽ നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ പ്രോജക്ട് ചീറ്റയ്ക്ക് കീഴിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. തുടർന്ന്, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പന്ത്രണ്ട് ചീറ്റപ്പുലികളെയും 2023 ഫെബ്രുവരിയിൽ കുനോ നാഷണൽ പാർക്കിൽ എത്തിച്ചു.

Read also: ഉയരങ്ങളിൽ നിന്നും ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിലേക്ക് വീണ് ഭീമൻ ഐസ് പാളികൾ- ആശങ്കയുണർത്തുന്ന കാഴ്ച

കഴിഞ്ഞയാഴ്ച നമീബിയയിൽ നിന്ന് എത്തിച്ച ഒരു ചീറ്റ കുനോ നാഷണൽ പാർക്കിൽ ചത്തിരുന്നു. 2023 മാർച്ച് മുതൽ ഇതുവരെ ഏഴ് മുതിർന്ന ചീറ്റകളും ഇന്ത്യയിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങളും ചത്തു.

Story highlights- 3 Cubs Born To Namibian Cheetah At Kuno National Park