‘എൺപതുകളിലെ താരങ്ങളുടെ ഒത്തുചേരൽ ഇത്തവണയില്ല’; കാരണം വ്യക്തമാക്കി ശോഭന

January 14, 2024

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളുടെ വാര്‍ഷിക സംഗമമായ ‘ക്ലാസ് ഓഫ് എയ്റ്റീസ്’ ഇത്തവണയില്ല. ഈ വര്‍ഷത്തെ പരിപാടി ക്യാന്‍സല്‍ ചെയ്തതായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ശോഭന അറിയിച്ചത്. ചെന്നൈ നഗരം നേരിട്ട മഴക്കെടുതിയും നാശനഷ്ടവും കണക്കിലെടുത്താണ് ഈ വര്‍ഷത്തെ ഒത്തകൂടല്‍ ഒഴിവാക്കിയത്. ഒത്തുകൂടല്‍ ക്യാന്‍സല്‍ ചെയ്‌തെങ്കിലും തനിക്ക് ഷോപ്പിങ് ക്യാന്‍സല്‍ ചെയ്യാന്‍ പറ്റില്ലെന്ന് കുറിച്ചാണ് ശോഭന പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. ( 80s star reunion cancelled shobhana on instagram )

എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന ഒരു കൂട്ടം നായികമാരും നായകന്മാരും അടക്കമുള്ള പ്രതിഭകളുടെ കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ്ബ്. തിരക്കുകള്‍ക്കിടയിലും ഒത്തുച്ചേരാനും സ്‌നേഹം പങ്കുവയ്ക്കാനും മറക്കാത്ത, സൗഹൃദത്തിന് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ ആരംഭിച്ചത്.

സുഹാസിനി മണിരത്‌നം, ലിസി, ഖുശ്ഭു, ശോഭന, രേവതി, രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലന്‍, രാധ, സുമലത, അബരീഷ്, സ്വപ്ന, മേനക, പാര്‍വ്വതി, ജയറാം, കാര്‍ത്തിക്, മുകേഷ്, പ്രതാപ് പോത്തന്‍, മോഹന്‍, സുരേഷ്, ശങ്കര്‍, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമന്‍, നദിയ മൊയ്തു, റഹ്‌മാന്‍, രാജ്കുമാര്‍, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാര്‍, രമ്യ കൃഷ്ണന്‍ എന്നു തുടങ്ങി തമിഴ്, തെലുഗു, കന്നട, മലയാളം സിനിമകളിലെ പ്രമുഖ താരങ്ങള്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

Read Also : ദൈവം ഭൂമിയിലേക്ക് ഇറങ്ങിയ നിമിഷം; ഗർഭിണിയായ ബസ് ഡ്രൈവർ രക്ഷകയായത് 37 കുട്ടികൾക്ക്!

2009 ലാണ് സുഹാസിനി മണിരത്‌നവും ലിസിയും ചേര്‍ന്ന് ഇത്തരത്തിലൊരു ഒത്തുകൂടലിന് തുടക്കമിടുന്നത്. ‘ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി തെന്നിന്ത്യന്‍ താരങ്ങള്‍ ഒന്നിച്ച് സുഹാസിനിയുടെ വീട്ടില്‍ ഒത്തുകൂടിയപ്പോഴാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവിയിലേക്ക് നയിച്ചത്. സുഹാസിനിയും ലിസിയും മൂന്നിട്ടിറങ്ങിയാണ് ആദ്യമായി പരിപാടി സംഘടിപ്പിച്ചത്. തുടക്കത്തില്‍ നായികമാര്‍ ഭാഗമായിരുന്ന കൂട്ടായ്മ പതിയെ വളര്‍ന്നോടെ പ്രമുഖ താരങ്ങള്‍ അടക്കമുള്ളവരും ഇതിന്റെ ഭാഗമായി.

Story highlights : 80s star reunion cancelled shobhana on instagram