പറന്നുയരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ വിമാനച്ചിറകിൽ നിരവധി സ്ക്രൂകൾ ഇല്ലെന്ന് കണ്ടെത്തി യാത്രികൻ- വിമാനം റദ്ദാക്കി

January 24, 2024

ന്യൂയോർക്കിലേക്കുള്ള വിർജിൻ അറ്റ്ലാന്റിക് വിമാനം പറന്നുയരുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് റദ്ദാക്കി. കാരണം, വിമാനത്തിന്റെ ചിറകിൽ നിന്ന് നിരവധി സ്ക്രൂകൾ നഷ്ടപ്പെട്ടത് ഒരു യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടു. വലിയൊരു അപകടമാണ് യാത്രികന്റെ ഇടപെടലിലൂടെ ഒഴിവായത്. റിപ്പോർട്ട് അനുസരിച്ച്, ജനുവരി 15 ന്, ന്യൂയോർക്ക് സിറ്റിയിലെ ജോൺ എഫ് കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ഷെഡ്യൂൾ ചെയ്യപ്പെടുന്ന എയർബസ് എ 330 വിമാനത്തിൽ ആയിരുന്നു സംഭവം.

അറ്റകുറ്റപ്പണികൾ നടത്താൻ എഞ്ചിനീയർമാരെ ഉടൻ വിളിച്ചപ്പോഴാണ് സംഭവം നടന്നത്. ഫിൽ ഹാർഡി എന്ന വ്യക്തിയാണ് സ്ക്രൂ ഇല്ലെന്ന് കണ്ടെത്തിയത്. ഒരു വിംഗ് പാനലിൽ നിന്ന് നാല് ഫാസ്റ്റണിംഗ് ബോൾട്ടുകൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഒരു എഞ്ചിനീയർ വിമാനത്തിന്റെ ചിറകിലേക്ക് കയറുന്നതും സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ചില ഫാസ്റ്റനറുകൾ മുറുക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വിഡിയോയിൽ കാണിക്കുന്നു.

Read also: 96-മത് ഓസ്‌കർ നോമിനേഷൻ പട്ടിക പ്രഖ്യാപിച്ചു; എൻട്രികളിൽ മുന്നിൽ ഓപ്പൺഹെയ്മർ

യുണൈറ്റഡ് കിംഗ്ഡത്തിലെ മാഞ്ചസ്റ്റർ എയർപോർട്ടിൽ വിഎസ് 127 വിമാനത്തിൽ ഉണ്ടായിരുന്ന 41 കാരനായ ബ്രിട്ടീഷ് സഞ്ചാരിയായ ഫിൽ ഹാർഡിയാണ് കാണാതായ സ്ക്രൂകൾ കണ്ടത്. നിമിഷങ്ങൾക്ക് ശേഷം ഹാർഡി ക്യാബിൻ ക്രൂവിന് മുന്നറിയിപ്പ് നൽകി. ചിറകിൽ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് എയർലൈൻ ജീവനക്കാർ ആവർത്തിച്ച് ഉറപ്പുനൽകിയിരുന്നതായും എന്നാൽ അടുത്തിടെ അലാസ്‌ക എയർലൈൻസ് വിമാനത്തിന്റെ ഡോർ പ്ലഗ് നഷ്‌ടപ്പെടുകയും ഫ്യൂസ്‌ലേജിന്റെ ഒരു ഭാഗം പറന്നുയരുകയും ചെയ്‌തതിനാൽ തന്റെ ഭയം വർധിച്ചതായി ഹാർഡി പറഞ്ഞു.

Story highlights- A flight was canceled minutes before takeoff after a passenger noticed bolts missing