96-മത് ഓസ്‌കർ നോമിനേഷൻ പട്ടിക പ്രഖ്യാപിച്ചു; എൻട്രികളിൽ മുന്നിൽ ഓപ്പൺഹെയ്മർ

January 24, 2024

96-ാം ഓസ്‌കര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു. ലോസ് ഏഞ്ചല്‍സിലെ സാമുവല്‍ ഗോല്‍ഡ്വിന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമ താരങ്ങളായ സാസി ബീറ്റ്സും ജാക്ക് ക്വയ്ഡുമാണ് നാമനിര്‍ദേശ പട്ടിക പുറത്തുവിട്ടത്.. മാര്‍ച്ച് 10-ന് ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ വച്ചാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുക. ജിമ്മി കിമ്മല്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ചടങ്ങിന് ആതിഥേയത്വം വഹിക്കും. ( Oscars nominations 2024 the full list )

മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള നോമിനേഷന്‍ ടു കില്‍ എ ടൈഗര്‍ നേടി. ഡോക്യുമെന്ററി ഫീച്ചറിനുള്ള മറ്റ് നാല് നോമിനേഷനുകളില്‍ ബോബി വൈന്‍: ദി പീപ്പിള്‍സ് പ്രസിഡന്റ്, ദി എറ്റേണല്‍ മെമ്മറി, ഫോര്‍ ഡോട്ടേഴ്‌സ്, മരിയുപോളിലെ 20 ഡേയ്‌സ് എന്നിവയും ഇടംപിടിച്ചു.

ഓസ്‌കര്‍ നോമിനേഷനുകള്‍ക്കുള്ള 10 വിഭാഗങ്ങളുടെ ചുരുക്കപ്പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം, ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം, മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റൈലിങ്, സംഗീതം (ഒറിജിനല്‍ സ്‌കോര്‍), സംഗീതം (യഥാര്‍ത്ഥ ഗാനങ്ങള്‍), ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം, ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം, സൗണ്ട്, വിഷ്വല്‍ ഇഫക്റ്റ്‌സ് എന്നിവയിലാണ് അവാര്‍ഡ് വിതരണം നടത്തുക.

അമേരിക്കന്‍ ഫിക്ഷന്‍, അനാട്ടമി ഓഫ് എ ഫാള്‍, ബാര്‍ബി, ദി ഹോള്‍ഡോവേഴ്സ്, കില്ലേഴ്സ് ഓഫ് ദി ഫ്ളവര്‍ മൂണ്‍, മാസ്റ്റ്റോ, ഓപ്പണ്‍ഹെയ്മര്‍, പാസ്റ്റ് ലൈവ്സ്, പുവര്‍ തിങ്സ്, ദി സോണ്‍ ഓഫ് ദി ഇന്‍ഡ്രസ്റ്റ് എന്നിവയാണ് മികച്ച ചിത്രത്തിനായി നോമിനേഷന്‍ നേടിയത്.

മികച്ച സംവിധായകനുള്ള നാമനിര്‍ദേശം നേടിയവര്‍;

ജസ്റ്റിന്‍ ട്രിയേറ്റ് (അനാട്ടമി ഓഫ് എ ഫാള്‍), മാര്‍ട്ടിന്‍ സ്‌കോര്‍സെസി (കില്ലേഴ്സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍), ക്രിസ്റ്റഫര്‍ നോളന്‍ (ഓപ്പണ്‍ഹൈമര്‍), യോര്‍ഗോസ് ലാന്തിമോസ് (പൂവര്‍ തിങ്സ്), ജോനാഥന്‍ ഗ്ലേസര്‍ (ദ സോണ്‍ ഓഫ് ഇന്‍ഡ്രസ്റ്റ്).

മികച്ച നടന്‍:

ബ്രാഡ്ലി കൂപ്പര്‍ (മാസ്‌ട്രോ), കോള്‍മാന്‍ ഡൊമിംഗോ (റസ്റ്റിന്‍), പോള്‍ ജിയാമാറ്റി (ദ ഹോള്‍ഡോവര്‍സ്), സിലിയന്‍ മര്‍ഫി (ഓപ്പണ്‍ഹൈമര്‍), ജെഫ്രി റൈറ്റ് (അമേരിക്കന്‍ ഫിക്ഷന്‍)

മികച്ച നടി:

ആനെറ്റ് ബെന്നിങ് (ന്യാദ്), ലില്ലി ഗ്ലാഡ്സ്റ്റോണ്‍ (കില്ലേഴ്സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍), സാന്‍ഡ്ര ഹല്ലര്‍ (അനാട്ടമി ഓഫ് എ ഫാള്‍), കാരി മുള്ളിഗന്‍ (മാസ്‌ട്രോ), എമ്മ സ്റ്റോണ്‍ (പൂവര്‍ തിങ്‌സ്)

Read Also : ജയറാമിന്റെ കാർ സ്‌കിൽസ്, തിയേറ്റർ ഇളക്കിമറിച്ച മമ്മൂട്ടി എന്‍ട്രി; മേക്കിങ് വീഡിയോയുമായി അബ്രഹാം ഓസ്‌ലർ ടീം..

മികച്ച സഹനടി:

എമിലി ബ്ലണ്ട് (ഓപ്പണ്‍ഹൈമര്‍), ഡാനിയേല്‍ ബ്രൂക്സ് (ദ കളര്‍ പര്‍പ്പിള്‍), അമേരിക്ക ഫെറേറ (ബാര്‍ബി), ജോഡി ഫോസ്റ്റര്‍ (ന്യാദ്), ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് (ദ ഹോള്‍ഡോവര്‍സ്)

മികച്ച സഹനടന്‍:

സ്റ്റെര്‍ലിങ് കെ. ബ്രൗണ്‍ (അമേരിക്കന്‍ ഫിക്ഷന്‍), റോബര്‍ട്ട് ഡി നീറോ (കില്ലേഴ്സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍), റോബര്‍ട്ട് ഡൗണി ജൂനിയര്‍ (ഓപ്പണ്‍ഹൈമര്‍), റയാന്‍ ഗോസ്ലിങ് (ബാര്‍ബി), മാര്‍ക്ക് റുഫലോ (പൂവര്‍ തിങ്സ്)

Story highlights : Oscars nominations 2024 the full list