ജയറാമിന്റെ കാർ സ്‌കിൽസ്, തിയേറ്റർ ഇളക്കിമറിച്ച മമ്മൂട്ടി എന്‍ട്രി; മേക്കിങ് വീഡിയോയുമായി അബ്രഹാം ഓസ്‌ലർ ടീം..

January 23, 2024

ഒരിടവേളയ്ക്ക് ശേഷം മലയാളി പ്രേക്ഷകരുടെ പ്രിയ നടനായ ജയറാം പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘അബ്രഹാം ഓസ്‌ലര്‍’. റിലീസിന് മുന്‍പ് തന്നെ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ചിത്രം വലിയ രീതിയില്‍ തരംഗം സൃഷ്ടിച്ചില്ലെങ്കിലും ഭേദപ്പെട്ട അഭിപ്രായങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച ക്രൈം ത്രില്ലറുകളുമായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച യുവ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും മമ്മൂട്ടിയുടെ അതിഥി വേഷവും ചിത്രത്തിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. ( Abraham Ozler making video out )

ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരുക്കുകയാണ് അണിയപ്രവര്‍ത്തകര്‍. ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ കാഴ്ചകളാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുള്ളത്. ജയറാം കാറില്‍ നിന്ന് ഇറങ്ങുന്നതും അനശ്വരയുടെ ആക്‌സിഡന്റും മമ്മൂട്ടിയുടെ ഇന്‍ട്രോ ഷൂട്ട ചെയ്തതെല്ലാം പുതിയ വീഡിയോയിലുണ്ട്.

ജനുവരി 11-നാണ് അബ്രഹാം ഓസ്‌ലര്‍ തിയേറ്ററുകളിലെത്തിയത്. ചിത്രം റിലീസായി ആദ്യ ആഴ്ചയില്‍ 14.3 കോടി രൂപയാണ് ബോക്‌സോഫീസ് കളക്ഷന്‍. 12 ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ ചിത്രം 35 കോടി കളക്ഷന്‍ കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ജയറാം ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണിത്. നീണ്ട ഇടവേളയ്ക്ക്് ശേഷം നായകനായിട്ടുള്ള തിരുച്ചുവരവ് മോശമാക്കിയില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Read Also : ‘ഞങ്ങൾ കണ്ടുമുട്ടിയത് സീരിയൽ സെറ്റില്‍, പ്രൊപ്പോസ് ചെയ്തത് ഞാൻ’; പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് സ്വാസിക

വ്യക്തിജീവിതത്തില്‍ ചില കയ്‌പ്പേറിയ അനുഭവങ്ങളെത്തുടര്‍ന്ന് വിഷാദത്തിലേക്ക് വീണ് ഒരു പൊലീസ് ഓഫിസറായിട്ടാണ് ജയറാം വേഷമിടുന്നത്. റിലീസിന് മുമ്പ് തന്നെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്ന മമ്മൂട്ടിയുടെ അതിഥി വേഷവും തിയേറ്റില്‍ കയ്യടി നേടി. അണിയറക്കാര്‍ വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന കാര്യമായിരുന്ന മമ്മൂട്ടിയുടെ കാമിയോ റോള്‍. പുതുമകളോടെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന ജഗദീഷിന്റെ പ്രകടനവും ശ്രദ്ധേയമാണ്.

Story highlights : Abraham Ozler making video out