‘ഞങ്ങൾ കണ്ടുമുട്ടിയത് സീരിയൽ സെറ്റില്‍, പ്രൊപ്പോസ് ചെയ്തത് ഞാൻ’; പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് സ്വാസിക

January 23, 2024

സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏറെ ചര്‍ച്ച ചെയ്തതായിരുന്നു നടിയും നൃത്തകിയുമായ സ്വാസികയുടെ വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം വളരെ കൃത്യമായ മറുപടി നല്‍കുന്നതായിരുന്നു സ്വാസികയുടെ രീതി. എല്ലാവരുടെയും നീണ്ട കാത്തിരിപ്പിനൊടുവിലാണ് തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം സ്വാസിക മനസ് തുറന്നത്. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം കഴിക്കുന്നത്. ജനുവരി 26-ന് തിരുവനന്തപുരത്ത വച്ചാണ് വിവാഹച്ചടങ്ങുകള്‍. 27ന് സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ വിവാഹ വിരുന്നും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ( Swasika opens up about her love story with Prem Jacob )

ഇരുവരുടെതും പ്രണയ വിവാഹമാണ്. സീരിയല്‍ ചിത്രീകരണ വേളയിലാണ് സ്വാസികയും പ്രേമും പ്രണയത്തിലാകുന്നത്. പ്രേമുമായുള്ള പ്രണയത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടി. സീരിയല്‍ സെറ്റില്‍ വച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. പ്രേമിന്റെ വോയിസ് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ മനസില്‍ സങ്കല്‍പിച്ചിരുന്ന ഒരു മാന്‍ലി വോയ്‌സാണ് പ്രേമിനുള്ളത്. ഒരു റൊമാന്റിക് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയതത്. നമുക്ക് കല്യാണം കഴിച്ചാലോ.. എന്ന എന്റെ ചോദ്യം കേട്ട് എന്താണെന്ന് കുഞ്ചു തിരിച്ച് ചോദിക്കുകയായിരുന്നു. എന്നാല്‍ രണ്ടാമതും അതേ ശക്തിയില്‍ ആ ഇഷ്ടം തുറന്നുപറയാനൊരു മടിയായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം അടുത്ത ഷെഡ്യൂളിനായി തിരിച്ചെത്തുന്ന സമയത്താണ് ഒരു മെസേജ് കിട്ടിയത്. ‘താങ്ക്‌സ് ഫോര്‍ കമിങ് ഫോര്‍ മൈ ലൈഫ്’. പിന്നീടുള്ള ഓരോ ദിവസങ്ങളും മനോഹരമായിട്ടാണ് കടന്നുപോയത്.- സ്വാസിക പറയുന്നു.

അതേസമയം സ്വാസിക എല്ലാ കാര്യത്തിലും വളരെ എക്‌സ്പ്രസിവേണെന്നാണ് പ്രേം പറയുന്നത്. ‘സ്‌നേഹിക്കുന്ന കാര്യത്തിലാണെങ്കിലും സന്തോഷമായാലും സങ്കടമായാലുമെല്ലാം സ്വാസിക വളരെ എക്‌സ്പ്രസീവീണ്. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി’ എന്നാണ് പ്രേം പറയുന്നത്.

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ സ്വാസികയുടെ അരങ്ങേറ്റം. ‘ഫിഡില്‍’ ആയിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്ത ‘സീത’ എന്ന പരമ്പരയിലൂടെ താരം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായി മാറി.

Read Also : ഷൂട്ടിങ് ലൊക്കേഷനിൽ അമ്മയെ കാണാനെത്തി കുഞ്ഞാറ്റ; ചിത്രങ്ങൾ പങ്കുവച്ച് ഉർവശി..!

‘പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, അയാളും ഞാനും തമ്മില്‍, ചതുരം എന്നിവ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ചിലതാണ്. ‘വാസന്തി’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡും സ്വാസികയെ തേടിയെത്തി. വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രമാണ് സ്വാസികയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

Story highlights : Swasika opens up about her love story with Prem Jacob