ഷൂട്ടിങ് ലൊക്കേഷനിൽ അമ്മയെ കാണാനെത്തി കുഞ്ഞാറ്റ; ചിത്രങ്ങൾ പങ്കുവച്ച് ഉർവശി..!

January 23, 2024

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി ഉര്‍വശി. സോഷ്യല്‍ മീഡിയയില്‍ അങ്ങനെ സജീവമല്ലെങ്കിലും ഉര്‍വശി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്. അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളത്. ( Urvasi with daughter Theja Lakshmi and son Ishaan )

കുഞ്ഞാറ്റ എന്നു വിളിക്കുന്ന മകള്‍ തേജ ലക്ഷ്മിക്കും മകന്‍ ഇഷാന്‍ പ്രജാപതിയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുള്ളത്. ഉര്‍വശിയുടെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ‘എന്റെ കുട്ടികള്‍ക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് ഉര്‍വശി ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.

പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ഈ അമ്മയ്ക്കും മകള്‍ക്കുമിടയിലെ സ്‌നേഹബന്ധം വളരെ ആഴത്തിലുള്ളതാണെന്ന് സൂചിപ്പിക്കുന്നതാണ് ഇവരുടെ ഒരോ കണ്ടുമുട്ടലുകളും എന്നാണ് ഒരാള്‍ പ്രതികരിച്ചത്. സ്ഫടികത്തിലെ ഉര്‍വശിയുടെ ചിരി അതുപോലെ കിട്ടിയിട്ടുണ്ടല്ലോ കുഞ്ഞാറ്റയ്ക്ക് എന്നാണ് ഒരാള്‍ പ്രതികരിച്ചത്. അതോടൊപ്പം കുഞ്ഞാറ്റയെ എന്ന് സിനിമയില്‍ കാണാനാകുമെന്നും, അമ്മയെ മികച്ച സിനിമകള്‍ ചെയ്യാന്‍ കഴിയട്ടെ എന്ന് ആശംസയുമായി എത്തിയവരുമുണ്ട്.

Read Also : ഇനി ദിവസങ്ങൾ മാത്രം; ‘ബ്രൈഡ് ടു ബി’ ചിത്രങ്ങളുമായി ഗോപിക അനിൽ!

ഭര്‍ത്താവ് ശിവപ്രസാദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടുങ് തിരക്കുകളിലാണ് ഉര്‍വശി. ‘എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജഗദമ്മ എന്ന പ്രധാന കഥാപാത്രത്തെയാണ് ഉര്‍വശി അവതരിപ്പിക്കുന്നത്.

Story highlights : Urvasi with daughter Theja Lakshmi and son Ishaan