ഇനി ദിവസങ്ങൾ മാത്രം; ‘ബ്രൈഡ് ടു ബി’ ചിത്രങ്ങളുമായി ഗോപിക അനിൽ!

January 22, 2024

മലയാളി പ്രേക്ഷകർ ഒന്നാകെ ചർച്ച ചെയ്യുന്ന വിശേഷമാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റേയും വിവാഹം. ഈ മാസം 28-നാണ് ആവേശമുണർത്തുന്ന താരവിവാഹം നടക്കാൻ പോകുന്നത്. വിവാഹ നിശ്ചയം മുതൽ ഓരോ പുത്തൻ വിശേഷങ്ങൾക്കുമായി ഇരുവരുടെയും ആരാധകർ കാത്തിരിപ്പിലാണ്. (Gopika Anil Flaunts her ‘Bride to be Look’)

ഇപ്പോഴിതാ, വിവാഹ ആഘോഷങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ഗോപിക. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ‘ബ്രൈഡ് ടു ബി’ പരിപാടികൾ ആസ്വദിക്കുന്ന ഗോപികയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഗോപികയുടെ അനിയത്തിയും നടിയുമായ കീർത്തന അനിലാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചത്. “മൈ ഗേൾ, ഏറ്റവും സുന്ദരിയായ മണവാട്ടി, കൗണ്ട് ഡൗൺ ആരംഭിച്ചിരിക്കുന്നു” എന്ന കുറിപ്പോടെയാണ് കീർത്തന ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

Read also: ‘ബാലേട്ടനും കുട്ട്യോളും’; 20 കൊല്ലം മുൻപുള്ള ചിത്രം റിക്രിയേറ്റ് ചെയ്തപ്പോൾ!

ചിത്രങ്ങൾ പങ്കുവെച്ചത് മുതൽ നിരവധി പേരാണ് ഗോപികയ്ക്കും ജിപിക്കും ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മോഹൻലാലിനെ വിവാഹം ക്ഷണിക്കാൻ പോകുന്ന ഗോപികയുടെയും ജിപിയുടെയും വിഡിയോയും ഏറെ ചർച്ചയായിരുന്നു. വർഷങ്ങൾക്ക് ശേഷം ബാലേട്ടനും കുട്ടികളും കണ്ടു മുട്ടിയ വാർത്ത ഏറെ സന്തോഷത്തോടെയാണ് പേക്ഷകർ സ്വീകരിച്ചത്.

Story highlights: Gopika Anil Flaunts her ‘Bride to be Look’