ട്രെയിനിൽ അപകടകരമായി ഫുട്ബോഡിൽ ഇരിക്കുന്നവരെ കുരച്ച് പേടിപ്പിക്കും; ഇത് ഇന്ത്യൻ റയിൽവെയുടെ സ്പെഷ്യൽ കാവാലക്കാരൻ- വിഡിയോ

January 1, 2024

വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത വിധം ആത്മബന്ധം പുലർത്തുന്നവർ ധാരാളമാണ്. പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ സഹായകരമാകാറുണ്ട്. നിങ്ങൾക്ക് ഒരു വളർത്തുമൃഗമുണ്ടെങ്കിൽ, അവയുടെ നിരുപാധികമായ സ്നേഹത്തെക്കുറിച്ച് തീർച്ചയായും അറിയാമായിരിക്കും. വളരെ ബുദ്ധിപരമായും അവ പ്രവർത്തിക്കും.

ഇപ്പോഴിതാ, ഇന്ത്യൻ റയിൽവേയുടെ അനൗദ്യോഗിക കാവല്കാകാരനായ ഒരു നായ വാർത്തകളിൽ ഇടംനേടുകയാണ്. വൈറൽ വിഡിയോയിൽ, ഫുട്‌ബോർഡിൽ അപകടകരമായി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സിഗ്നൽ നൽകാൻ ശ്രമിക്കുന്ന ഒരു തെരുവ് നായയെ കാണാം. ഓടുന്ന ട്രെയിനിനരികിലൂടെ ഈ നായ ഓടുന്നത് കാണാം. IRAS ഓഫീസർ അനന്ത് രൂപനഗുഡി X-ൽ പങ്കിട്ട വിഡിയോയിൽ, ഫുട്‌ബോർഡ് യാത്രയുമായി ബന്ധപ്പെട്ട അപകടങ്ങളെ എടുത്തുകാണിക്കുന്നു. ഇവിടെ ഇരുന്നുകൊണ്ടുള്ള യാത്ര പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കുന്ന ഒരു സമ്പ്രദായമാണ്.

Read also: “ഓടിയെത്തി നടൻ വിജയ്”; പ്രളയമേഖലയിൽ ഭക്ഷണവും പണവും വിതരണം ചെയ്ത് താരം

‘ഫൂട്ട് ബോർഡ് യാത്രയ്‌ക്കെതിരെയുള്ള പ്രവർത്തനത്തിൽ ലഭിച്ച ഏറ്റവും മികച്ച സഹായം’ എന്നാണ് അനന്ത് രൂപനഗുഡി വിഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. ഇത്തരത്തിൽ യാത്ര ചെയ്യുന്നവരെ കുരച്ച് ഭയപ്പെടുത്തുകയാണ് നായ. അതോടൊപ്പം കടിക്കാനും ശ്രമിക്കുന്നുണ്ട്. ചില യാത്രക്കാർ നായയുടെ അപകടകരമായ ശീലത്തിലേക്ക് ശ്രദ്ധ ആകർഷിക്കുന്നു. നായയുടെ അസാധാരണമായ പെരുമാറ്റം കാഴ്ചക്കാരിൽ കൗതുകവും ആശങ്കയും ഉളവാക്കി. എന്തിനാണ് നായ ഇങ്ങനെ ചെയ്യുന്നതെന്നത് അജ്ഞാതമാണ് എങ്കിലും യാത്രക്കാർക്ക് അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള സഹജമായ ശ്രമമായിരിക്കാം ഇത് എന്ന് പലരും അനുമാനിക്കുന്നു.

Story highlights- a stray dog running beside a train and alerting people sitting on the footboards