ജീവനക്കാരിയിൽ നിന്നും സൊമാറ്റോ സഹസ്ഥാപകയിലേക്ക്; ആകൃതി ചോപ്രയുടെ ഓഹരി മൂല്യം 149 കോടി
സൊമാറ്റോയുടെ സഹസ്ഥാപകയായ ആകൃതി ചോപ്രയുടെ കഥ ഇന്ത്യയിലെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ഒരു പ്രചോദനമാണ്. കഠിനാധ്വാനം, നിശ്ചയദാര്‍ഢ്യം, കഴിവ് എന്നിവയിലൂടെ ചോപ്ര സൊമാറ്റോയിലെ ഒരു ജീവനക്കാരിയില്‍ നിന്ന് 2021-ല്‍ കമ്പനിയുടെ ഉയര്‍ന്ന എക്സിക്യൂട്ടീവുകളില്‍ ഒരാളായി ഉയര്‍ന്നു. ബിരുദാനന്തര ബിരുദം നേടിയ ശേഷം, വര്‍ഷങ്ങളോളം ജോലി ചെയ്ത ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കമ്പനികളിലൊന്നിന്റെ സഹസ്ഥാപകരില്‍ ഒരാളായി മാറുമെന്ന് ആകൃതി ചോപ്ര ചിന്തിച്ചിട്ടുണ്ടാകില്ല. ( Akriti Chopra Co founder of Zomato story )
ആര്‍കെ പുരത്തെ ഡല്‍ഹി പബ്ലിക് സ്കൂളിലാണ് അകൃതി ചോപ്ര സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ലേഡി ശ്രീറാം കോളജില്‍ നിന്ന് കൊമേഴ്സില്‍ ഉപരി പഠനം പൂര്‍ത്തിയാക്കിയ അവര്‍ 2008-ല്‍ പിഡബ്ല്യുസിയില്‍ ആര്‍ട്ടിക്കിള്‍ഡ് അസിസ്റ്റന്റായാണ് കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് 2011-ല്‍ ഫിനാന്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് സീനിയര്‍ മാനേജര്‍ തസ്തികയില്‍ സോമാറ്റോയില്‍ ചേര്‍ന്നു. തുടര്‍ന്ന് പത്ത് വര്‍ഷത്തിന് ശേഷമാണ് ആകൃതിയെ കമ്പനിയുടെ സഹസ്ഥാപക പദവിയിലേക്ക് ഉയര്‍ത്തിയത്.
സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലാണ് ആകൃതിയുടെ സൊമാറ്റോയിലുള്ള പ്രവൃത്തി പരിചയത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഒരു പതിറ്റാണ്ടിലധികമായി അവര്‍ നല്കുന്ന പിന്തുണ കമ്പനിയുടെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ വളരെ നിര്‍ണായകമായിരുന്നു. കമ്പനിയുടെ ഉയര്‍ച്ചതാഴ്ചയില്‍ വളരെ യുക്തിപൂര്‍വമായ ഇടപെടലുകളാണ് നടത്തിയ ശക്തമായ നെടുംന്തുണുകളില് ഒരാണ് ആകൃതിയെന്നാണ് അദ്ദേഹം പറഞ്ഞത്.
2011 വര്‍ഷത്തില്‍ സൊമാറ്റോയുടെ ഫിനാന്‍സ് ഓപ്പറേഷന്‍സ് സീനിയര്‍ മാനേജരായിട്ട് ആരംഭിച്ച ആകൃതിക്ക് തൊട്ടടുത്ത വര്‍ഷം വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. ഇതിനിടയില്‍
ഇന്‍-ഹൗസ് ഗവേണന്‍സ്, ലീഗല്‍, റിസ്ക്, കംപ്ലയന്‍സ് മേഖലകളിലും പ്രവര്‍ത്തിച്ചു. 2020-ല്‍ സിഎഫ്ഒ സ്ഥാനത്തേക്ക് പ്രമോഷന് ലഭിച്ചു. ഇതിനുശേഷമാണ് 2021-ല്‍ കമ്പനിയുടെ സഹസ്ഥാപക, ചീഫ് പീപ്പിള്‍ ഓഫിസര്‍ എന്നീ പദവികളിലേക്ക് എത്തുന്നത്.
Read Also : ‘എന്ന തവം സെയ്തനെ യശോദാ..’- ചുവടുകളിൽ നർത്തന ലഹരിയുമായി ദിവ്യ ഉണ്ണി
2021-ല്‍ സൊമാറ്റോ പ്രാഥമിക ഓഹരിവില്പന ( Initial Public Offering – IPO ) നടത്തുന്നതിന് മുന്നോടിയായിട്ടാണ് കമ്പനിയുടെ സഹസ്ഥാപകയായി അകൃതി ചോപ്രയെ തെരഞ്ഞെടുത്തത്. ഐപിഒയ്ക്ക് ശേഷം, ചോപ്രയുടെ കൈവശമുള്ള എംപ്ലോയീസ് സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാനിന്റെ (ESOP) മൂല്യം 149 കോടി രൂപയായിരുന്നുവെന്നാണ് പ്രമുഖ സാമ്പത്തിക മാഗസിനുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഏറ്റവും വലിയ ഓഹരി മൂല്യമുള്ള സൊമാറ്റോ ജീവനക്കാരില്‍ ഒരാള്‍ കൂടെയായിരുന്നു ആകൃതിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ലിസ്റ്റിങ്ങിന് ശേഷം ഓഹരികള്‍ വില്പന നടത്തിയോ എന്നതില്‍ വ്യക്തതയില്ല.
1.63 കോടി രൂപയായിരുന്നു 2021-ല്‍ ആകൃതിയുടെ വാര്‍ഷിക വരുമാനം. ബ്ലിങ്കിറ്റ് സഹസ്ഥാപകന്‍ അല്‍ബിന്ദര്‍ ദിന്ഡ്സയെയാണ് ആകൃതി വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സൊമാറ്റോ ബ്ലിങ്കിറ്റിനെ ഏറ്റെടുത്തത്.
Story highlights : Akriti Chopra Co founder of Zomato story