‘എന്ന തവം സെയ്‌തനെ യശോദാ..’- ചുവടുകളിൽ നർത്തന ലഹരിയുമായി ദിവ്യ ഉണ്ണി

January 18, 2024

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ദിവ്യ ഉണ്ണി വിവാഹശേഷം സിനിമയിൽ സജീവമല്ല. നൃത്തം എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന താരം അമേരിക്കയിൽ ഇപ്പോൾ ഡാൻസ് സ്‌കൂൾ നടത്തുകയാണ്. 2020ലായിരുന്നു ദിവ്യ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോഴും നൃത്തവേദിയിൽ സജീവമായ ദിവ്യ ഉണ്ണിയുടെ ഒരു നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

‘എന്ന തവം സെയ്‌തനെ യശോദാ..’ എന്ന ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ദിവ്യ ഉണ്ണിയുടെ പ്രകടനമാണ് ശ്രദ്ധനേടിയത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read also: വേദന മറക്കാൻ പാട്ടിന്റെ കൂട്ട്; പ്രസവസമയം ഈ അമ്മ തുടർച്ചയായി പാടിയത് 5 മണിക്കൂറോളം!

അതേസമയം, നടി മകളുടെ വിശേഷങ്ങൾ ദിവ്യ സമൂഹമാധ്യമങ്ങളിൽ പതിവായി പങ്കുവയ്ക്കാറുണ്ട്. ഐശ്വര്യ എന്നാണ് മകളുടെ പേര്. ഐശ്വര്യയെ കൂടാതെ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും കൂടി ദിവ്യ ഉണ്ണിക്ക് ഉണ്ട്.

Story highlights- divya unni temple dance performance