ട്വന്റിഫോർ പ്രേക്ഷകരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ആശങ്കവേണ്ട- പ്രവേശനം, രജിസ്‌ട്രേഷൻ എന്നിവയുടെ വിശദവിവരങ്ങൾ

January 25, 2024

ജനുവരി 28ന് ടെലിവിഷൻ ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ട്വന്റിഫോറും പ്രേക്ഷകരും. ഞായറാഴ്ച ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി കഴിഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പതിനായോരത്തോളം പ്രേക്ഷകരെ വരവേൽക്കാൻ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു.

പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഇനിയും ധാരാളം സംശയങ്ങൾ ബാക്കിയുണ്ട്. അതിനാൽ രജിസ്‌ട്രേഷൻ, പ്രവേശനം എന്നിവയെക്കുറിച്ച് വിശദവിവരങ്ങൾ അറിയാം. ജനുവരി 25 വൈകിട്ട് ആറുമണിവരെയാണ് രജിസ്‌ട്രേഷൻ നടക്കുന്നത്.  അതിനായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

അതോടൊപ്പം, 24 കണക്ടിന്റെ മെയിൽ ഐ ഡിയിലേക്ക് നിങ്ങൾക്ക് മെയിൽ വഴിയും അപേക്ഷ അയക്കാം. ലോക ടെലിവിഷൻ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒരു മുഹൂർത്തത്തിൽ ഭാഗമാകാൻ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക. എല്ലാ ജില്ലകളിൽ നിന്നുമുള്ള ആളുകൾക്കും പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാം.

Register free for the event : https://www.twentyfournews.com/viewers-meet
Email ID: [email protected]

പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക : 6235968630

അതേസമയം, സമ്മേളനം നടക്കുന്നത് ഉച്ചയ്‌ക്കുശേഷം 2.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയാണ്. 12 മണി മുതൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആളുകൾക്ക് പ്രവേശനം. ഈ സമയം മുതൽ ഗേറ്റുകൾ ഓപ്പണാകും.

രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പമുള്ള മാർഗം മെട്രോ ആണ്. കടവന്ത്ര മെട്രോ സ്റ്റേഷനിൽ നിന്നും 850 മീറ്റർ കാൽനടയായി എത്താൻ സാധിക്കും. ബസ് മാർഗം എത്തുന്നവർക്കും വളരെയെളുപ്പത്തിൽ എത്താൻ സാധിക്കും.

Read also: രോഹൻ ബൊപ്പണ്ണ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ; കിരീടമുയർത്തിയാൽ കാത്തിരിക്കുന്നത് വമ്പൻ നേട്ടങ്ങൾ

പ്രേക്ഷകർക്കൊപ്പം ട്വന്റിഫോർ അവതാരകരും വിവിധ കലാകാരന്മാരും പരിപാടിയിൽ അണിനിരക്കും. ലോക ടെലിവിഷൻ ചരിത്രത്തിൽത്തന്നെ ആദ്യമായി നടക്കുന്ന ഈ പരിപാടിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. സംഗീത ലോകത്തെ പ്രമുഖരായ എം ജി ശ്രീകുമാർ, ശരത്ത്, ജോബ് കുര്യൻ എന്നിവരുടെ സംഗീത വിരുന്നും പ്രേക്ഷകർക്ക് ആവേശം പകരാനായി ഒരുക്കിയിട്ടുണ്ട്.

ഫ്ളവേഴ്സിലെ ജനപ്രിയ ഷോകളിലെ താരങ്ങളും പങ്കെടുക്കുന്നുണ്ട്.  ട്വന്റിഫോർ അവതാരകരുമായി സംവദിക്കാൻ അവസരവും ഉണ്ട്. ലൈവായാണ് പ്രോഗ്രാം നടക്കുന്നത്.

Story highlights- all about 24 Viewers State Conference entry and registration