പട്ടിയ്ക്കും പൂച്ചയ്ക്കും റിലാക്സ് മ്യൂസിക്; യൂട്യൂബിലൂടെ അമാൻ നേടുന്നത് ലക്ഷങ്ങൾ..!

January 30, 2024

നായയും പൂച്ചയും അടക്കമുള്ള ജീവികളെ അരുമയായി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ആ ജീവികളെയെല്ലാം വളരെ കരുതലോടെ പരിചരിക്കുകയും എപ്പോഴും സന്തോഷവാനായിരിക്കാനും ആഗ്രഹിക്കുന്നവരായിരിക്കും. അത്തരത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും കേള്‍ക്കാനായി സംഗീതമൊരുക്കി ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് അമേരിക്കക്കാരനായ യുട്യൂബര്‍ അമന്‍ അഹമ്മദ്. കൊവിഡിന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച മ്യൂസിക് നിര്‍മാണമാണ് അമന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ( Amman Running YouTube Channel That Helps Pets Relax )

രണ്ട് മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള റിലാക്‌സ് മൈ ഡോഗ്, 8.7 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള റിലാക്‌സ് മൈ കാറ്റ് എന്നീ രണ്ട് ചാനലുകളാണ് അമനുള്ളത്. വളര്‍ത്ത് മൃഗങ്ങളുടെ ഉടമകള്‍ക്കിടയില്‍ വലിയരീതിയില്‍ ജനപ്രീതി നേടിയ ഈ യുട്യൂബ് ചാനലുകളിലെ വീഡിയോകള്‍ 100 കോടിയിലേറെ വ്യൂസ് നേടിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ച ഈ മ്യൂസിക് കമ്പനിയെ ഇപ്പോള്‍ വലിയ തുകക്ക് യു.എസിലെ മറ്റൊരു കമ്പനി ഏറ്റെടുത്തിരിക്കുകയാണ്.

Read Also : മാമ്പഴത്തെക്കാൾ വില മാവിലയ്ക്ക്; കുറ്റിയാട്ടൂർ ഗ്രാമവാസികൾ സമ്പാദിക്കുന്നത് ലക്ഷങ്ങൾ!

യഥാര്‍ഥത്തില്‍ ഉറക്കം ലഭിക്കാത്ത അവസ്ഥ അനുഭവിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസം കണ്ടെത്തുന്നതിനുള്ള സംഗീതം ഒരുക്കുകയാണ് ആദ്യമായി ചെയ്തിരുന്നത്. അങ്ങനെ റിലാക്‌സിങ് മ്യൂസിക് ഒരുക്കുന്നതിനിടയില്‍ ഒരു സുഹൃത്തിന്റെ തമാശയാണ് അമനെ പുതിയ വഴിയിലേക്കെത്തിച്ചത്. തന്റെ മ്യൂസിക് ഞാന്‍ വീട്ടിലെ പട്ടിയെ ഒന്നു കേള്‍പ്പിച്ചുനോക്കട്ടെ എന്നായിരുന്നു സുഹൃത്തിന്റെ കമന്റ്. ഇതോടൊണ് എന്തുകൊണ്ട് വളര്‍ത്തുമൃഗങ്ങളെ ശാന്തമാക്കുന്നതിനായി മ്യൂസിക് ഒരുക്കാമെന്ന ആശയത്തിലേക്ക് എത്തുന്നത്.

Story highlights : Amman Running YouTube Channel That Helps Pets Relax