കഴിക്കാൻ നൽകിയ സ്‌നാക്‌സ് ഫോണാക്കി കൊച്ചുകുട്ടി; ഇത് അപകടകരമായ ട്രെൻഡെന്ന് ആനന്ദ് മഹീന്ദ്ര..!

January 21, 2024

ഇന്നത്തെ കാലത്തെ കുട്ടികളില്‍ കാണുന്നതും വരും തലമുറ നേരിടാന്‍ പോവുന്നതുമായ പ്രധാന പ്രശ്‌നങ്ങളിലൊന്നായിരിക്കും കുട്ടികളിലെ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം. കളിയും വിനോദത്തിനും പുറമെ കൊവിഡിന്റെ വരവോടെ പഠനവും ഇപ്പോള്‍ നാലിഞ്ച് സ്‌ക്രീനിലേക്ക് ചുരുങ്ങിയിട്ടുണ്ടെന്നതാണ് യഥാര്‍്ഥ്യം. ഇതോടെ ഭൂരിഭാഗം കുട്ടികളും മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുന്നവരാണ്. ഇനി ചെറിയ കുഞ്ഞുങ്ങളുടെ കാര്യമെടുത്താലും സ്ഥിതി വ്യത്യസ്തമല്ല. വാശിപിടിച്ചുള്ള കരച്ചില്‍ നിര്‍ത്താനും ഭക്ഷണം നല്‍കാനും അവരെ ഉറക്കാനും മാതാപിതാക്കള്‍ക്ക് മറ്റു ജോലികള്‍ ചെയ്യേണ്ട തിരക്കുകൊണ്ടുമെല്ലാം കുട്ടികള്‍ക്ക് സ്മാര്‍ട്ഫോണ്‍ കൊടുക്കുന്നതാണ് ഇപ്പോള്‍ പതിവ്. ( Anand Mahindra reacts to video of kid using food as a phone )

എന്നാല്‍ കുട്ടകളെ അടക്കിയിരുത്താന്‍ മാതാപിതാക്കള്‍ ഉപയോഗിക്കുന്ന ഈ ‘സ്മാര്‍ട് ഫോണ്‍ വിദ്യ’ വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. കുട്ടികളിലെ മൊബൈല്‍ ഫോണിനോടുളള ആസക്തി എത്രത്തോളമുണ്ടെന്ന തുറന്നുകാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രമുഖ വ്യവസായി ആനന്ദ മഹീന്ദ്ര എക്‌സിലൂടെ പങ്കുവച്ചതാണ് ഈ വീഡിയോ.

വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോയാണിത്. കഴിക്കുന്നതിനായി ചതുരാകൃതിയിലുള്ള ഒരു സ്‌നാക്‌സ് പാത്രത്തില്‍ വച്ചുകൊടുക്കയാണ്. ഉടന്‍ തന്നെ ഫോണ്‍ ആണെന്ന് തെറ്റിദ്ധരിച്ച് ആ സ്‌നാക്‌സ് നേരെ ചെവിയിലേക്ക് കൊണ്ടുപോകുന്ന ഒരു കൊച്ചുകുട്ടിയുടെ കാഴ്ചയാണ് കാണാനാകുന്നത്. ഈ കാഴ്ച കണ്ട് ചുറ്റും നില്‍ക്കുന്നവര്‍ പൊട്ടിച്ചിരിക്കുന്നതും കാണാം. ആദ്യ കാഴ്ചയില്‍ നമുക്ക് ചിരി വരുമെങ്കിലും അതിനകത്ത് ഒളിച്ചിരിക്കുന്ന അപകടം വളരെ വലുതാണ്. കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന അപകടകരമായ ഒരു സ്വാധീനമാണ് ഈ വീഡിയോ തുറന്നുകാണിക്കുന്നതെന്നാണ് കാഴ്ച്ചക്കാര്‍ പ്രതികരിക്കുന്നത്.

Read Also : ‘ക്ലൈമാക്‌സിനായി കാത്തിരിക്കു’; ടർബോ ലൊക്കേഷനിൽ വൈബ് മോഡിൽ മമ്മൂട്ടി, വീഡിയോ വൈറൽ!

തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധം മനുഷ്യകുലം ജനിതമാറ്റത്തിന് വിധേയമായിരിക്കുന്നു. ആദ്യം മൊബൈല്‍ ഫോണ്‍, അതിനുശേഷം മാത്രമാണ് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വാസ്ത്രം, പാര്‍പ്പിടം എന്നിവയ്ക്ക് സ്ഥാനുമുള്ളത് എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ എക്‌സില്‍ പങ്കുവച്ചിട്ടുള്ളത്. ചുരങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് കമന്റുകളുമായി എത്തിയത്.

Story highlights : Anand Mahindra reacts to video of kid using food as a phone