‘അനുശ്രീയിൽ തുടങ്ങി സാറയിൽ അവസാനിച്ച 2023’- നന്ദി കുറിപ്പുമായി അനശ്വര രാജൻ

January 2, 2024

ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലാണ് അനശ്വര രാജൻ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രമാണ് അനശ്വരയെ പ്രേക്ഷക പ്രിയങ്കരിയാക്കി മാറ്റിയത്. പ്ലസ് ടു പ്രണയവും സ്‌കൂൾ ദിനങ്ങളും പങ്കുവെച്ച ചിത്രം സൂപ്പർഹിറ്റായി മാറിയിരുന്നു. പിന്നീട് വിവിധ ഭാഷകളിലായി വിജയഗാഥ കുറിച്ചു അനശ്വര. ഇപ്പോൾ നേര് എന്ന ചിത്രംവരെ എത്തിനിൽക്കുന്നു ആ യാത്ര. 2023 അവസാനിക്കുമ്പോൾ വലിയ വിജയത്തിന്റെയും അംഗീകാരങ്ങളുടെയും പെരുമഴയിലാണ് അനശ്വര. ആരാധകർക്കായി തന്റെ 2023ലെ യാത്ര പങ്കുവയ്ക്കുകയാണ് നടി.

‘ആരംഭം,അവസാനം, ഒപ്പം സംതൃപ്തിയും..എന്റെ 2023 ആരംഭിച്ചത് അനുശ്രീയുമായി പ്രണയത്തിലാവുകയും അവസാനിച്ചത് സാറയുടെ ആവേശത്തോടെയുമാണ്. ഇരുവർക്കും സ്നേഹവും അഭിനന്ദനവും ചൊരിഞ്ഞതിന് നന്ദി! ഈ വർഷം സംഭവിച്ചതെല്ലാം ശുദ്ധമായ സ്നേഹത്തോടെയും നന്ദിയോടെയും കണ്ടു! ഞാൻ പോയ സ്ഥലങ്ങൾ, ഞാൻ സൃഷ്ടിച്ച ഓർമ്മകൾ, ഞാൻ പഠിച്ചതും പഠിക്കാത്തതുമായ കാര്യങ്ങൾ, ഞാൻ ജീവിച്ച കഥാപാത്രങ്ങൾ, ഞാൻ കണ്ടുമുട്ടിയതും പ്രണയിച്ചതുമായ ആളുകൾക്ക്!2023: നിങ്ങൾ അത്ഭുതകരമായിരുന്നു!’- അനശ്വര കുറിക്കുന്നു.

എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള അനശ്വര, ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. അതോടൊപ്പം തമിഴിൽ ജി വി പ്രകാശിന്റെ നായികയായും എത്തുകയാണ് നടി.കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അനശ്വര, ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് ചുവടുവച്ചത്. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലെത്തിയ അനശ്വരയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ ചിത്രത്തിൽ വേഷമിട്ടത്.

Read also: വില്ലനായി സസ്യങ്ങളിലെ സയനൈഡ്.. വളർത്തുമൃഗങ്ങളെ ബാധിക്കുന്നത് എങ്ങനെ..?

പിന്നീട്, തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷക പ്രിയങ്കരിയായിമാറുകയായിരുന്നു. ‘എവിടെ’, ‘ആദ്യരാത്രി’ തുടങ്ങിയ ചിത്രങ്ങളിലും അനശ്വര വേഷമിട്ടിരുന്നു. വാങ്ക് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

Story highlights- anaswara rajan about her 2023 journey