39 വർഷം നീണ്ട സേവനം; പടിയിറങ്ങി മലയാളത്തിന്റെ ആദ്യ വാർത്താ അവതാരക

January 5, 2024

39 വർഷം നീണ്ട വാർത്താ അവതാരക രംഗത്തെ സേവനത്തിന് ശേഷം മലയാളത്തിന്റെ ആദ്യ വാർത്താ അവതാരക ഹേമലത ദൂരദർശന്റെ പടിയിറങ്ങി. ഡിസംബർ 31, 2023 വൈകുന്നേരം ഏഴു മണിക്കുള്ള വാർത്താ ബുള്ളറ്റിനാണ് ദൂരദർശനിൽ നിന്നുള്ള ഹേമലതയുടെ ഔദ്യോഗിക വിരമിക്കൽ കുറിച്ചത്. വാർത്ത വായിച്ചു കൊണ്ട് തന്നെയാണ് ഹേമലത തന്റെ സേവനത്തിൽ നിന്ന് വിരമിച്ചത്. അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായാണ് ഹേമലത അവസാനം പ്രവർത്തിച്ചത്. (Anchor Hemalatha retires after 39 prestigious years of service)

കേരളത്തിൽ ദൂരദർശൻ പ്രവർത്തനം ആരംഭിച്ചപ്പോൾ ആദ്യമായി റിക്രൂട്ട് ചെയ്യപ്പെട്ട ന്യൂസ് റീഡർമാരുടെ കൂട്ടത്തിൽ ഹേമലതയും ഉൾപ്പെട്ടിരുന്നു. 1985 ജനുവരി രണ്ടിന് ജി കണ്ണനാണ് ആദ്യ വാർത്താ ബുള്ളറ്റിൻ സംപ്രേക്ഷണം ചെയ്തത്. ജനുവരി 3 ന്, ഹേമലതയുടെ ഊഴമായിരുന്നു. മലയാളത്തിലെ ആദ്യത്തെ വനിതാ ടിവി ന്യൂസ് റീഡർ എന്ന വിശേഷണം സ്വന്തമാക്കി അങ്ങനെ ഹേമലത ബുള്ളറ്റിൻ അവതാരകയായി.

Read also: ലോകത്തെ വിസ്മയപ്പിച്ച് കടലിൽ നിർമിച്ച വിമാനത്താവളം; പ്രതീക്ഷ തെറ്റിച്ച് മുങ്ങിപ്പോകുമോ?

ന്യൂസ് റീഡറായി ജോലിയിൽ പ്രവേശിക്കുമ്പോൾ ഹേമലതയ്ക്ക് റോൾ മോഡലുകളോ മുൻ പരിചയമോ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, തനിക്ക് ശേഷം വന്നവർക്ക് ഒരു മാതൃകയായി പിന്നീടവർ മാറി. തൊണ്ണൂറുകളിൽ ജനിച്ചു വളർന്ന ഓരോ മലയാളിയുടെയും നിറപ്പകിട്ടുള്ള ഓർമകളിൽ ഹേമലത എന്ന പേരും മുഖവും എന്നും മായാതെ ഉണ്ടാകും.

Story highlights: Anchor Hemalatha retires after 39 prestigious years of service