‘എന്റെ വീട്, പുതിയ സന്തോഷം’; കൊച്ചിയിൽ രണ്ടാമത്തെ വീട് സ്വന്തമാക്കി അനുശ്രീ – വിഡിയോ

January 27, 2024

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെക്കാറുണ്ട്.ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു.
 ഇപ്പോൾ പുതിയൊരു വിശേഷമാണ് അനുശ്രീയ്ക്ക് പങ്കുവയ്ക്കാനുള്ളത്. കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് അനുശ്രീ.

ദിലീപ്, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, ഗ്രേസ് ആന്റണി, അനന്യ, അദിതി ബാലൻ എന്നിങ്ങനെ താരസമ്പന്നമായിരുന്നു അനുശ്രീയുടെ ഗൃഹപ്രവേശം. എല്ലാവരെയും വീട്ടിലേക്ക് ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന വീഡിയോ അനുശ്രീ പങ്കുവെച്ചിരിക്കുന്നു. ‘അനുശ്രീ നായർ, എന്റെ വീട്’ എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്.

അതേസമയം, നാലുവർഷം മുൻപ്, കൊച്ചിയിൽ മനോഹരമായ ഒരു ഫ്ലാറ്റും നടി സ്വന്തമാക്കിയിരുന്നു.  ‘സുഖപ്രദമായ ഒരു വീട് സന്തോഷത്തിന്റെ ഉറവിടമാണ്’ എന്ന ക്യാപ്ഷനൊപ്പമാണ് നടി ഫ്ലാറ്റിന്റെ വിഡിയോ അന്ന് പങ്കുവെച്ചത്.

അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായാണ് അനുശ്രീ അഭിനയലോകത്തേക്ക് ചുവടുവെച്ചത്. റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് എത്തിയ നടി ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി സജീവമായിരിക്കുകയാണ്.

Read also: മുത്തശ്ശിയുടെ ഡയറി കയ്യിലെത്തി; യുവതിക്ക് തിരികെ കിട്ടിയത് കാണാമറയത്തെ കുട്ടിക്കാലം!

റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അനുശ്രീ പ്രധാന വേഷത്തിൽ എത്തുന്ന ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story highlights- anusree’s new home video