ചര്‍മ്മത്തിന്റെ തിളക്കവും മൃദത്വവും മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

January 12, 2024

തിളക്കവും മൃദുലവുമായ ചര്‍മ്മം ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഏറെയും. മിക്കപ്പോഴും ഇതിനായി ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങാതെ തന്നെ തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാം. അതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ധാരാളമായി വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും ദിവസവും ശീലമാക്കണം. ചര്‍മ്മ കാന്തിക്ക് മാത്രമല്ല ആരോഗ്യത്തിനും ഈ ശീലം നല്ലതാണ്. ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം രാവിലെ തന്നെ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കാന്‍ ശ്രമിക്കുക.

അതുപോലെതന്നെ എല്ലാ ദിവസവും ഉറക്കമുണര്‍ന്നു കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. വീര്യം കുറഞ്ഞ ഫേസ്-വാഷും ഉപയോഗിക്കാവുന്നതാണ്. രാത്രിയില്‍ മുഖത്തെ ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുന്ന എണ്ണയെ അകറ്റാന്‍ ഇങ്ങനെ ചെയ്യുന്നത് സഹായിക്കുന്നു.

Read also: പോലീസ് ത്രില്ലറുമായി ടൊവിനോ തോമസ്; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടീസർ പ്രേക്ഷകരിലേക്ക് എത്തി

ദിവസേന വ്യായമം ചെയ്യുന്നതും ചര്‍മ്മകാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ദിവസവും കുറഞ്ഞത് അര മണിക്കൂര്‍ നേരമെങ്കിലും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ തന്നെ ദിവസവും ധാരളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും മൃദുലവും തിളക്കമാര്‍ന്നതുമായ ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുന്നു.

Story highlights- Beauty tips for glowing skin