വിറ്റാമിനുകളുടെ കലവറയായ ബീൻസിലൂടെ കാഴ്ചശക്തിയും ഹൃദയാരോഗ്യവും കാത്തുസൂക്ഷിക്കാം
ബീൻസിനോട് മുഖം തിരിക്കുന്നവരാണ് മിക്കവരും. അത്ര രുചികരമല്ലെങ്കിലും ഒട്ടേറെ ഗുണങ്ങൾ പക്ഷെ, ബീൻസിനുണ്ട്. ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ ശക്തമായ ഉറവിടമാണ് ബീൻസ്. ചില ക്യാൻസറുകളുടെയും ഹൃദ്രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നതിനും കാഴ്ചശക്തി വർധിപ്പിക്കുന്നതിനും ചില ജനന വൈകല്യങ്ങൾ തടയുന്നതിനും ഇവ സഹായിക്കും.
വിവിധതരം അർബുദം, ഹൃദ്രോഗം, പ്രമേഹം എന്നിവ തടയാൻ ബീൻസിലടങ്ങിയിരിക്കുന്ന ഫൈബർ സഹായിക്കുന്നു. ഫൈബർ, ദഹനാരോഗ്യത്തെയും പ്രോത്സാഹിപ്പിക്കും. ബീൻസിലെ കാൽസ്യം അസ്ഥികളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ബീൻസ് കഴിക്കുന്നത് പൊതുവേ സ്തനാർബുദ സാധ്യത കുറയ്ക്കുന്നു. അതുപോലെ,വൻകുടൽ കാൻസറിനുള്ള സാധ്യതയും കുറയ്ക്കും. ക്യാൻസറിനെ പ്രതിരോധിക്കുന്ന വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങളാൽ സമ്പന്നമാണ് ബീൻസ്.
Read also: വേദന മറക്കാൻ പാട്ടിന്റെ കൂട്ട്; പ്രസവസമയം ഈ അമ്മ തുടർച്ചയായി പാടിയത് 5 മണിക്കൂറോളം!
പൊതുവെ പയർവർഗ്ഗങ്ങൾ കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഫൈബറും ഫോളേറ്റുമാണ് ഇതിന് കാരണമാകുന്നത്. വിറ്റാമിൻ ബി 12 ബീൻസിൽ അടങ്ങിയിട്ടുണ്ട്. ഗ്രീൻ ബീൻസിലെ മഗ്നീഷ്യം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിലും പങ്കുവഹിക്കുന്നു.
Story highlights- benefits of beens