ദിവസവും പാൽ കുടിച്ചാൽ ഇത്രയും ഗുണങ്ങളോ..!
പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് പാല് എന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ദിവസവും പാല് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നവരും ഏറെയാണ്. മനുഷ്യശരീരത്തിന് ഏറ്റവും കൂടുതല്‍ ഊര്‍ജം നല്കുന്ന പാനീയങ്ങളില്‍ ഒന്നാണ് പാല്. ദിവസവും ഒരു ഗ്ലാസ് പാല് കുടിയ്ക്കുന്നത് ആരോഗ്യകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ പതിവായി പാല് കുടിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് അറിയാം. ( Benefits of drinking milk )
പാലില്‍ വലിയ അളവില്‍ കാത്സ്യത്തിന്റെ സാന്നിധ്യമുണ്ട്. അതിനാല്‍ ദിവസവും പാല് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. എല്ലാത്തരം അമീനോ ആസിഡുകളുടെ കലവറയാണ് പാല്. ഇത് പേശീനിര്‍മാണത്തെ സഹായിക്കും. ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാനും പതിവായി പാല് കുടിക്കുന്നത് നല്ലതാണ്.
പതിവായി പാല് കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യതയെ കുറയ്ക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പാലും പാലുല്പന്നങ്ങളും പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിലടങ്ങിയ പൊട്ടാസ്യമാണ് അതിന് സഹായിക്കുന്നത്. രാത്രി പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
Read Also : ‘അമ്മയുടെ കണ്മണി’; കൗതുകമുണർത്തി ഡ്യൂനിയും മകളും!
ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടുന്നതാണ് ഉചിതം. അവര്‍ നമ്മുടെ ആരോഗ്യനില മനസിലാക്കി ആവശ്യമായ മാറ്റം വരുത്താന്‍ സഹായിക്കും. അല്ലാത്തപക്ഷം ഗുണത്തേക്കാള്‍ ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്.
Story highlights : Benefits of drinking milk