ബംഗളൂരുവിലെ തിരക്കുള്ള തെരുവിൽ പേഴ്സ് നഷ്ടമായി; തിരികെ ഏൽപിച്ച് അപരിചിതൻ- ശ്രദ്ധേയമായൊരു കുറിപ്പ്
നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ സൂക്ഷിക്കുന്ന വസ്തുവാണ് പേഴ്സ്. ഏറ്റവും എളുപ്പത്തിൽ ഇത്തിരി അശ്രദ്ധയിൽ നഷ്ടമാകാനുള്ള സാധ്യതയും ഉള്ളത് ഇതിനുതന്നെയാണ്. തിരക്കേറിയ നഗരങ്ങളിൽ പേഴ്സ് നഷ്ടപ്പെട്ടുപോയാൽ ബന്ധപ്പെടാനുള്ള കോൺടാക്ട് വിവരങ്ങൾ ഉണ്ടെങ്കിൽ പോലും കണ്ടുകിട്ടുന്നവർ അത് ചെയ്യാറില്ല. അപ്പോൾ തട്ടിപ്പിന്റെയും സൈബർ കുറ്റകൃത്യങ്ങളുടെയും പേരിൽ കേളികേട്ട ബംഗളൂരുവിലെ തിരക്കേറിയ തെരുവിലാണ് പേഴ്സ് നഷ്ടമാകുന്നതെങ്കിലോ?
ഒട്ടേറെ കുറ്റകൃത്യങ്ങൾ നടക്കുന്ന ഇവിടെ നന്മയുള്ള ചില കാര്യങ്ങളും അരങ്ങേറാറുണ്ട്. അതിനു ഉദാഹരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്ന ഒരു കുറിപ്പിൽ പറയുന്നത്. നഗര തിരക്കുകൾക്കിടയിൽ, ഒരു ടെക്കിക്ക് തന്റെ നഷ്ടപ്പെട്ട പേഴ്സ് സത്യസന്ധനായ ഒരാളിൽ നിന്ന് തിരികെ ലഭിച്ചു. ഗുരുരാജ് ശിവാനന്ദ് എന്ന ടെക്കിക്ക് ബുധനാഴ്ച പതിവുപോലെ ഒരു ദിനം മാത്രമായിരുന്നു. ദിവസംമുഴുവൻ മീറ്റിങ്ങുകളിൽ പങ്കെടുക്കുകയും മകളുടെ കോച്ചിംഗ് സെന്ററിൽ പോയി കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
Dropped my purse yesterday evening on busy nagenahalli mainroad. I didn't realise I had dropped it until someone called today evening saying he had found my purse. It had my DL, cards and 2k cash.
— Voice Of Parents Association ® (@VoiceOfParents2) January 11, 2024
We met at landmark on nagenahalli mainroad. He handed over the purse asked me to… pic.twitter.com/yoCx7hLRRJ
സാധാരണഗതിയിൽ തന്റെ പേഴ്സ് കൊണ്ടുപോകാറില്ല, എന്നാൽ സംഭവബഹുലമായ ആ ദിവസം, പേഴ്സ് കയ്യിലുണ്ടായിരുന്നു. പിറ്റേന്ന്, വ്യാഴാഴ്ച അപ്രതീക്ഷിതമായൊരു വിളി വന്നപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ‘നിങ്ങളുടെ പേഴ്സ് നിങ്ങളുടെ പക്കൽ ഉണ്ടോയെന്ന് പരിശോധിക്കാൻ ഒരു റാൻഡം കോളർ നിങ്ങളോട് ആവശ്യപ്പെടുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കും? ഇത് എനിക്ക് സംഭവിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. തുടക്കത്തിൽ, ഇതൊരു സ്പാം കോളാണെന്ന് കരുതി എനിക്ക് സംശയമുണ്ടായിരുന്നു. കോൾ വരും വരെ, എന്റെ വാലറ്റ് നഷ്ടപ്പെട്ടതായി എനിക്ക് മനസ്സിലായില്ല. അയാൾ കണ്ടെടുത്ത പേഴ്സ് തീർച്ചയായും എന്റേതാണെന്ന് പറയാൻ ഞാൻ തിരികെ വിളിച്ചപ്പോൾ, നാഗേനഹള്ളിയിലെ ഒരു പള്ളിക്ക് സമീപം വന്ന് കാണാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. എന്നാൽ, ഇത് അതീവ ജാഗ്രത പുലർത്തേണ്ട ഒന്നായാണ് ഞാൻ കരുതിയത്. എന്റെ കുടുംബം പോലും ഇത് അപകടകരമാണെന്ന് കരുതി, അതൊരു കെണി ആയിരിക്കുമെന്ന് തോന്നി.”
വ്യാഴാഴ്ച വൈകുന്നേരം ഇരുവരും പറഞ്ഞ സ്ഥലത്ത് കണ്ടുമുട്ടി. ആ അപരിചിതന്റെ കയ്യിൽ തന്റെ പേഴ്സ് കേടുകൂടാതെയിരിക്കുന്നത് കണ്ട് ഗുരുരാജിന് സന്തോഷമടക്കാൻ കഴിഞ്ഞില്ല. ‘ഇത് പേഴ്സിലുള്ള പണമോ കാർഡുകളോ ആയിരുന്നില്ല, പക്ഷേ എന്നെ ട്രാക്ക് ചെയ്യാനും എന്റെ വാലറ്റ് തിരികെ നൽകാനും അദ്ദേഹം ശ്രമിച്ചത് എന്തുകൊണ്ടാണെന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചു. ഈ ലളിതമായ പ്രവൃത്തി വളരെയേറെ സുമനസ്സുകളെ ഇളക്കിമറിച്ചു. അദ്ദേഹം പ്രതിഫലം പ്രതീക്ഷിച്ചല്ല ഇത് ചെയ്തത്. ഞാൻ വാഗ്ദാനം ചെയ്തപ്പോൾ അദ്ദേഹം അത് സ്വീകരിച്ചില്ല,’- ഗുരുരാജ് പറഞ്ഞു. ഗുരുരാജിന്റെ പഴ്സ് കണ്ടെത്താൻ സഹായിച്ച അപരിചിതൻ റിയൽ എസ്റ്റേറ്റ് ഏജന്റായ രമേശ് അണ്ണയായിരുന്നു. അദ്ദേഹത്തിന്റെ ചിത്രവും കുറിപ്പുംകൂടി ഗുരുരാജ് എക്സിൽ പങ്കുവെച്ചിരിക്കുകയാണ്.
Story highlights- bengaluru man who lost his purse getting back from stranger