ആ വലിയ ദിനത്തിന്റെ ഓർമ്മകൾ- ചിത്രങ്ങൾ പങ്കുവെച്ച് ഭാവന

January 26, 2024

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. വിവാഹ വാർഷികത്തോട് അനുബന്ധിച്ച് നിരവധി ചിത്രങ്ങളും കുറിപ്പും നടി പങ്കുവെച്ചിരുന്നു. ഹൽദി, വിവാഹം തുടങ്ങിയ ചടങ്ങുകൾക്ക് പിന്നാലെ വിവാഹ റിസപ്ഷൻ ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ്. മനോഹരമായ ഈ ചിത്രങ്ങൾക്ക് കമന്റുകളും വാർഷിക ആശംസകളുമായി നിരവധി ആളുകൾ എത്തിയിരുന്നു.

ഭാവനയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലെല്ലാം ഭർത്താവ് നവീൻ ശക്തമായ പിന്തുണയുമായി ഒപ്പം നിന്നിരുന്നു. അതിനാൽത്തന്നെ മലയാളികൾക്കെല്ലാം നവീൻ പ്രിയങ്കരനാണ്. മുൻപ്, നവീനെ കുറിച്ച് ഭാവന കുറിച്ച വാക്കുകൾ വളരെയധികം ശ്രദ്ധേയമായിരുന്നു. ‘എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോൾ. നീ ആരാണെന്നു എനിക്കറിയാം. നിങ്ങൾ ആരാണെന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം. അത് പോരേ? ‘ അപ്പോൾ ഞാൻ അദ്ദേഹത്തോട് പറയുന്നു, ‘അതെ, എനിക്ക് വേണ്ടത് അതാണ്’.

Read also: 1997ലും 2008ലും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത മലയാളത്തിന്റെ പ്രിയതാരങ്ങൾ- ഓർമ്മചിത്രം

2018ൽ വിവാഹിതയായ ഭാവന ഭർത്താവിനൊപ്പം ബാംഗ്ലൂരാണ് താമസം. കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ് നവീൻ. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Story highlights- bhavana shares wedding reception photos