1997ലും 2008ലും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത മലയാളത്തിന്റെ പ്രിയതാരങ്ങൾ- ഓർമ്മചിത്രം

January 26, 2024

ഇന്ത്യ ഇന്ന്, ജനുവരി 26-നു റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കനത്ത സുരക്ഷയോടെയാണ് ആഘോഷം.1950-ൽ ഈ ദിവസം ഭരണഘടന അംഗീകരിച്ചതിൻ്റെ അടയാളമായി ഇന്ത്യ ഈ വർഷം അതിൻ്റെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് പരേഡ്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് തെരെഞ്ഞെടുക്കപെടുക്കുന്ന ആളുകൾ പരേഡിലൂടെ സംസ്ഥാനങ്ങളുടെയും രാജ്യത്തിന്റെയും വികസനത്തിനെക്കുറിച്ച് നേർകാഴ്ച നൽകും.

മലയാള സിനിമയിലെ രണ്ടുപ്രിയതാരങ്ങൾ അവരുടെ സ്‌കൂൾ കാലഘട്ടത്തിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തിട്ടുണ്ട്. ഒരാൾ 1997ലും, ഒരാൾ 2008ലുമാണ് പങ്കെടുത്തത്. പൃഥ്വിരാജ് സുകുമാരനും അനുശ്രീയുമാണ് ആ താരങ്ങൾ. 27 വർഷങ്ങൾക്ക് മുൻപുള്ള പരേഡ് ചിത്രത്തിൽ വേലകളിയുടെ വേഷത്തിലാണ് താരം പങ്കെടുത്തത്. കഴക്കൂട്ടം സൈനിക് സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് കേരളത്തിലെ സംഘത്തിനൊപ്പം പൃഥ്വിരാജ് പങ്കെടുത്തത്.

Read also: 30 സെന്റിൽ വിത്തുപാകി സംരക്ഷിച്ചത് 650 ലധികം നെല്ലിനങ്ങൾ, ഒരേക്കറിൽ പ്രകൃതിദത്ത വനവും; ഇത് രാജ്യം പത്മശ്രീ നൽകി ആദരിച്ച കേരളത്തിന്റെ സ്വന്തം കർഷകൻ

സൈനിക് സ്കൂളില്‍ 12-ാം ക്ലാസിലെ സി ഡിവിഷന്‍ വിദ്യാര്‍ഥിയായിരുന്നു പൃഥ്വിരാജ്. സൈനിക സ്കൂളിലും ഭാരതീയ വിദ്യാഭാവനിലുമായാണ് പൃഥ്വിരാജ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അതേസമയം, പരേഡിനായി ഡൽഹിയിലെത്തിയ ചിത്രമാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. 2008 ലായിരുന്നു അനുശ്രീ പങ്കെടുത്തത്.

Story highlights- prithviraj and anusree’s throwback republic day parade photos