ഐസ് പാളികളിൽ ഒരുങ്ങിയ പാലവും അലങ്കാരങ്ങളും! സമുദ്രനിരപ്പിൽ നിന്നും 2,222 മീറ്റർ ഉയരത്തിൽ ഒരു ഗംഭീര വിവാഹം

May 18, 2024

വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നത് ഒരു സാധാരണ പ്രയോഗമാണ്. അതിനർത്ഥം അത്രയും മനോഹരമായ, ദൈവീകമായ ഒന്നാണ് ആ ചടങ്ങ് എന്നാണ്. ചിലർ ആ പ്രയോഗത്തെ അന്വർത്ഥമാക്കുന്ന തരത്തിലുള്ള വേദിയാണ് വിവാഹത്തിനായി ഒരുക്കാറുള്ളത്. ഇപ്പോഴിതാ, അങ്ങനെയൊരു വിവാഹ ചടങ്ങിലെ ചിത്രങ്ങൾ സമൂഹാംഹ്ദ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

മഞ്ഞുമൂടിയ ആൽപൈൻ പർവതനിരകളാലും അതിമനോഹരമായ വെളുത്ത പ്രകൃതിദൃശ്യങ്ങളാലും ചുറ്റപ്പെട്ട ഒരു വിവാഹവേദി. സമുദ്രനിരപ്പിൽ നിന്ന് 2,222 മീറ്റർ ഉയരമുള്ള സാഹസികമായ ഒരു വിവാഹമായിരുന്നു ഇത്. സ്വിറ്റ്‌സർലൻഡിലെ സെർമാറ്റിലെ ആഡംബര സ്‌കീ ചാലത്തിന്റെ സ്‌നോ ക്യൂബിൽ നിന്ന് ഉയർന്നുവരുന്ന വധുവിൻ്റെ നാടകീയമായ പ്രവേശനം, മഞ്ഞുമൂടിയ പർവത പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന വിനോദങ്ങളുടെ ചിത്രങ്ങൾ എന്നിങ്ങനെ സോഷ്യൽ ലോകത്ത് ഈ വിവാഹം ശ്രദ്ധേയമാകുകയാണ്.

Read also: ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; ആടുജീവതത്തിന് ആശംസകളുമായി സുര്യ

മഞ്ഞു മാലാഖമാരുടെ വേഷം ധരിച്ച വയലിനിസ്റ്റുകൾ വിവാഹ സംഗീതം പ്ലേ ചെയ്യുന്നു. ദമ്പതികൾ ഒരു ഐസ് ശിൽപത്തിനുള്ളിൽ പോസ് ചെയ്യുന്നതും വിവാഹവേദിയിലേക്ക് ഐസ് കൊണ്ടുള്ള മഞ്ഞിൽ നിന്ന് കൊത്തിയ വെളുത്ത റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച ഗ്ലാസ്സ് മഞ്ഞിൻ്റെ പാത,എന്നിങ്ങനെ മനോഹരമായ ചിത്രങ്ങൾ പ്രചരിക്കുകയാണ്‌.

Story highlights- Couple ties the knot 2222 metres above sea level in Switzerland