ആസ്തി 1200 കോടി; ഓഫീസിലേക്കുള്ള യാത്ര ലോക്കൽ ട്രെയിനിൽ- കോടീശ്വരനായ വ്യവസായിയുടെ ട്രെയിൻ യാത്രയ്ക്ക് പിന്നിലൊരു കാരണവുമുണ്ട്!
വളർച്ചകൾ എപ്പോഴും ആളുകളെ രണ്ടുവിധത്തിലാണ് മാറ്റാറുള്ളത്. എങ്ങനെയായിരുന്നുവോ അങ്ങനെതന്നെ നിലനിന്നും മാറ്റങ്ങൾക്കനുസരിച്ച് ഒപ്പമുള്ളവരെയും കടന്നുവന്ന പാതയും മറക്കുന്നവർ. ആദ്യത്തെ വിഭാഗത്തിലുള്ള ആളുകൾ ജീവിതത്തിൽ അങ്ങേയറ്റം ലാളിത്യം കാത്തുസൂക്ഷിക്കാറുണ്ട്. അത്തരത്തിൽ ഒരാളാണ് ഹിരാനന്ദാനി ഗ്രൂപ്പിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശതകോടീശ്വരനായ വ്യവസായി നിരഞ്ജൻ ഹിരാനന്ദാനി. ഇദ്ദേഹത്തിന്റെ ലോക്കൽ ട്രെയിനിലുള്ള യാത്രയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
മുംബൈ നഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക്കിനെ ചെറുക്കനും സമയം ലാഭിക്കാനും മുംബൈ ലോക്കൽ ട്രെയിൻ യാത്രയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 73 കാരനായ റിയൽ എസ്റ്റേറ്റ് മുതലാളിയായ നിരഞ്ജൻ ഹിരാനന്ദാനി, മുംബൈയിൽ നിന്ന് എസി കോച്ചിൽ ഉല്ലാസ്നഗറിലേക്കുള്ള തന്റെ യാത്ര ഇൻസ്റ്റാഗ്രാമിലെ ഒരു വിഡിയോയിലൂടെ പങ്കിട്ടു. അത് പെട്ടെന്ന് വൈറലായി, 37 ദശലക്ഷത്തിലധികം വ്യൂവാണ് വിഡിയോയ്ക്ക് ലഭിച്ചത്.
വിഡിയോയിൽ, ഹിരാനന്ദനി മറ്റ് യാത്രക്കാർക്കൊപ്പം പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുന്നതും തന്റെ ടീമിലെ ഏതാനും അംഗങ്ങൾക്കൊപ്പം എസി കോച്ചിൽ കയറുന്നതും 30 മിനിറ്റ് യാത്രയ്ക്കിടെ സഹയാത്രികരുമായി ഇടപഴകുന്നതും കാണാം.
Read also: അഭിനയവും ഡാൻസും മാത്രമല്ല, പാട്ടുമിവിടെ സേഫ് ആണ്- ശ്രദ്ധനേടി വൃദ്ധിയുടെ പാട്ട്
പൊതുഗതാഗതം ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടി, ചിലർ അദ്ദേഹത്തിന്റെ വിനയപൂർവ്വവും വിവേകപൂർവ്വവുമായ സമീപനത്തെ പ്രശംസിച്ചു. 1200 കോടി ആസ്തിയുള്ള വ്യവസായി ആയ ഇദ്ദേഹം ഇത്രയും ലാളിത്യം കാണിക്കുന്നതാണ് ആളുകളെ ആശ്ചര്യപ്പെടുത്തിയത്.
Story highlights- Billionaire business man Niranjan Hiranandani travels in Mumbai local train