അഭിനയവും ഡാൻസും മാത്രമല്ല, പാട്ടുമിവിടെ സേഫ് ആണ്- ശ്രദ്ധനേടി വൃദ്ധിയുടെ പാട്ട്

January 5, 2024

സമൂഹമാധ്യമങ്ങളിലൂടെ താരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെച്ച ധാരാളം ആളുകളുണ്ട്. അവരിൽ ഒരാളാണ് ബാലതാരമായി വൃദ്ധി വിശാൽ. ശ്രദ്ധേയമായ ഇൻസ്റ്റാഗ്രാം വിഡിയോകളിലൂടെയാണ് വൃദ്ധി ശ്രദ്ധനേടിയത്. അനുകരണവും നൃത്തവുമൊക്കെ തീരെ ചെറിയ പ്രായത്തിൽത്തന്നെ വൃദ്ധിയുടെ കാര്യരായി മാറി. പിന്നീട് സീരിയലിലേക്കും ചുവടുവെച്ചു. ഇപ്പോൾ ശ്രദ്ധനേടിയ കഥാപാത്രങ്ങളിലൂടെ ഹൃദയം കീഴടക്കുന്ന വൃദ്ധി അഭിനയത്തിനും നൃത്തത്തിനും മാത്രമല്ല, പാട്ടിലും മിടുക്കിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ്.

പുതുവർഷ ആഘോഷത്തിൽ പാട്ടുപാടുന്ന വൃദ്ധിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ‘കൊഞ്ചി പേസിടാ വേണാ’ എന്ന ഗാനമാണ് വൃദ്ധി ആലപിക്കുന്നത്. വളരെ ഹൃദ്യമായി സ്റ്റേജിൽ നിന്നും ആത്മവിശ്വാസത്തോടെ പാടുകയാണ് ഈ മിടുക്കി. അതേസമയം, സീരിയലിലാണ് അഭിനയ തുടക്കമെങ്കിലും ഒരു കല്യാണ വിരുന്നിൽ നൃത്തം ചെയ്തതാണ് വൃദ്ധിയെ വൈറലാക്കിയതും സിനിമയിലേക്ക് വഴിതുറന്നതും.

Read also: നാലാം വയസിൽ മരിച്ച മകൾ 17 വയസിൽ എങ്ങനെയായിരിക്കും എന്നറിയാനാഗ്രഹിച്ച് ഒരു അച്ഛൻ; സഫലമാക്കി ഒരു കലാകാരൻ- വിഡിയോ

അഭിനേതാവ് അഖിലിന്റെ വിവാഹവിരുന്നിൽ ചുവടുവെച്ച വൃദ്ധി താരമായി മാറി.പിന്നീട് സാറാസ് എന്ന ചിത്രത്തിലെ കുഞ്ഞിപ്പുഴുവും കടുവയിലെ കഥാപത്രവുമൊക്കെയായി ഹൃദയം കവർന്നു. കോഫീ വിത്ത് കാതൽ, തീരാ കാതൽ എന്നീ ചിത്രങ്ങളിലും വൃദ്ധി വേഷമിട്ടു. തമിഴ് സിനിമകളിൽ ശ്രദ്ധേയ സാന്നിധ്യമാകുകയാണ് വൃദ്ധിക്കുട്ടി. അതേസമയം, വിശാൽ കണ്ണൻ, ഗായത്രി ദമ്പതികളുടെ മകളാണ് വൃദ്ധി.വിശാലും ഗായത്രിയും നർത്തകരാണ്.

Story highlights- vridhi vishal’s musical talent