മഞ്ഞുകാലത്ത് ശ്വാസതടസം നേരിടുന്നുണ്ടോ; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ..!
ഡിസംബര്‍, ജനുവരി മാസങ്ങളിലെ പുലര്‍ച്ചെയും രാത്രിയും കേരളത്തിലും പല ഇടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ മഞ്ഞിന്റെ സാന്നിധ്യം കൂടുമ്പോള്‍ പലര്‍ക്കും ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നാറുണ്ട്. ആസ്മ പോലുള്ള ബുദ്ധിമുട്ടുകള്‍ സ്ഥിരമായി വരുന്നവരാണെങ്കില്‍ അവര്‍ക്ക് ശ്വാസതടസം കൂടുതലുമായി അനുഭവപ്പെട്ടേക്കാം . ശ്വാസതടസം നിങ്ങളെ വല്ലാതെ തളര്‍ത്തുന്നുവെങ്കില്‍ വൈകാതെ വൈദ്യസഹായം തേടണം. മഞ്ഞുകാലത്ത് ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെപ്പറയുന്നു. ( Breathing problems in winter season )
മുഖം തുണിയോ മാസ്കോ ഉപയോഗിച്ച് നന്നായി മൂടുക; പുറത്തിറങ്ങുമ്പോള്‍ തുണി കൊണ്ട് മുഖം മൂടുന്നത് ഈര്‍പ്പം നിലനിര്‍ത്തുകയും മൂക്കിന് ചുറ്റുമുള്ള വായു ചൂടാകാന്‍ സഹായിക്കുകയും ചെയ്യുന്നു.
പുറത്തുനിന്നുള്ള വര്‍ക്ക് ഔട്ട് കുറയ്ക്കാംോ; നിങ്ങള്‍ സ്ഥിരമായി ശ്വാസതടസം അനുഭവപ്പെടുന്ന ഒരാളാണെങ്കില്‍ മഞ്ഞുകാലത്ത് വെളുപ്പിന് പുറത്തിറങ്ങിയുള്ള ഓട്ടം, ജോഗിങ് പോലുള്ള കാര്‍ഡിയോ വര്‍ക്ക് ഔട്ടുകള്‍ ചെയ്യരുത്. ഇത് ശ്വാസതടസം വര്‍ധിപ്പിക്കുന്നതിന് കാരണമാകും.
വീട് നന്നായി വൃത്തിയാക്കുക; തണുപ്പുകാലത്ത് പൊടി കൂടി അടിച്ച് അലര്‍ജിയുണ്ടാകുന്നത് കാര്യങ്ങള്‍ വീണ്ടും ഗുരുതരമാക്കും. മുറികള്‍ വൃത്തിയായി സൂക്ഷിക്കുക. പൊടി തുടച്ച് വൃത്തിയാക്കുക.
ധാരാളം വെള്ളം കുടിയ്ക്കുക; വെള്ളം കുടിക്കുന്നത് മ്യൂക്കസിന്റെ കട്ടി കുറയ്ക്കാന്‍ സഹായിക്കുകയും ശ്വാസകോശത്തെ സംരക്ഷിക്കുകയും ചെയ്യും. ചെറുചൂട് വെള്ളം കുടിക്കുന്നതാണ് കൂടുതല്‍ നല്ലത്.
Read Also : ‘എങ്കിലും മമ്മൂക്ക എന്നെ ഓർത്തെടുത്തു, ഇനിയെന്ത് വേണമെനിക്ക്?’- അനുഭവകുറിപ്പുമായി നവാസ് വള്ളിക്കുന്ന്
വായിലൂടെ ഒരുപാട് ശ്വാസമെടുക്കേണ്ട; കഴിവതും മൂക്കിലൂടെ കൂടുതലായി ശ്വസിക്കുക. വായയേക്കാള്‍ മികച്ച ഹ്യുമിഡിഫൈയര്‍ മനുഷ്യരുടെ മൂക്കാണ്. മൂക്കിലൂടെ ശ്വാസം വിടുന്നത് നെഞ്ചും ശരീരവും വലിഞ്ഞ് മുറുകുന്നത് ഒരു പരിധിവരെ നിയന്ത്രിക്കുന്നു.
Story highlights : Breathing problems in winter season