കയറിൽ തൂങ്ങി വിവാഹവേദിയിലേക്കെത്തി വധു; വേറിട്ടൊരു എൻട്രി
ഹൃദയംകവരുന്ന കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. ഒരേസമയം ഉള്ളുതൊടുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നിരവധി കാഴ്ചകൾ ശ്രദ്ധനേടാറുണ്ട്. എന്നാൽ, ചിലതൊക്കെ അനുകരിക്കരുത് എന്ന നിർദേശത്തോടെയും എത്താറുണ്ട്. അത്തരത്തിൽ വേറിട്ടൊരു എൻട്രി ശ്രദ്ധനേടുകയാണ്. കയറിൽ തൂങ്ങി വിവാഹവേദിയിലേക്ക് എത്തുകയാണ് ഒരു വധു. അത്യന്തം അപകടമുള്ള ഒരു പ്രകടനമാണ് ഇതെങ്കിലും ആസ്വദിക്കുന്നവരും ഉണ്ട്.
ഒരു പാശ്ചാത്യ ക്രിസ്ത്യൻ വിവാഹത്തിൽ മിക്ക വധുക്കളും വിവാഹവേദിയിലേക്ക് വളരെ ലളിതമായ മാർഗത്തിലൂടെയാണ് പ്രവേശിക്കാറുള്ളത്. വിവാഹ ഗൗൺ ധരിച്ച ഒരു സ്ത്രീ, ഒരു സ്പ്രിംഗ്-ടൈപ്പ് കയർ പിടിച്ച് വേദിയിൽക്ക് ചാടി പൂർണ്ണമായി ലാൻഡ് ചെയ്യുന്നതാണ് വിഡിയോ കാണിക്കുന്നത്. യുവതിയുടെ ധൈര്യത്തെ പ്രശംസിക്കുന്നവർ ഉണ്ടെങ്കിലും അതിലുപരിയായി ഇത്രയും പ്രാധാന്യമുള്ള ഒരു ദിവസത്തിൽ സാഹസികത ചെയ്ത് എന്തെങ്കിലും അബദ്ധം സംഭവിച്ചിരുന്നെങ്കിൽ എന്നതോർക്കാതെ റിസ്ക്ക് എടുത്ത വധു എന്നും പ്രതികരിക്കുന്നവരുണ്ട്.
അതേസമയം, ഇപ്പോൾ വിവാഹ ആഘോഷങ്ങൾ എപ്പോഴും ആളുകൾ വേറിട്ടതാക്കാൻ കിണഞ്ഞ് പരിശ്രമിക്കാറുണ്ട്. എങ്ങനെയൊക്കെ വിവാഹം വേറിട്ടതാക്കാം എന്നതാണ് ആളുകളുടെ ചിന്ത. അടുത്തിടെ വിവാഹവേദിയിലേക്ക് മകളുടെ കൈപിടിച്ച് എത്തുന്ന അച്ഛന്റെ വേറിട്ട എൻട്രി ശ്രദ്ധേയമായിരുന്നു.
Read also: പ്രധാനമന്ത്രിയുടെ കേരള സന്ദർശനം; ഇന്ന് വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം!
ആളുകളുടെ ഇഷ്ടം കവരുന്നതിനേക്കാൾ അപകടകരമായ ഈ രീതിയുടെ ഭാഗമായ വധുവിനെയും പിതാവിനെയും കുറിച്ച് ആളുകൾ ആശങ്കാകുലരായി. ഇപ്പോൾ വൈറലായ വിഡിയോയിൽ, വധുവും പിതാവും ഒരു വലിയ തൂക്കുവിളക്കിൽ വിവാഹ വേദിയിലേക്ക് പ്രവേശിക്കുന്നത് കാണാം. നിലവിളക്ക് യാന്ത്രികമായി മുകളിലേക്ക് നീങ്ങുന്നതും കാണാം.
Story highlights- bride’s rope entry