മണിക്കൂറിൽ 600 തവണ ഉറക്കം; ദിവസവും പതിനായിരം തവണ ഉറങ്ങുന്ന ചിൻസ്ട്രാപ് പെൻഗ്വിനുകൾ

January 5, 2024

ഉച്ചയ്ക്ക് ശേഷം ആഹാരമൊക്കെ കഴിച്ച് ഇരിക്കുമ്പോൾ മെല്ലെ മയക്കം കണ്ണുകളിലേക്ക് വരുന്നു.. കണ്ണുകൾക്ക് ഭാരം, മനസ് ഉറക്കത്തിലേക്ക് വീഴുന്നു. പെട്ടെന്ന് തന്നെ ഞെട്ടി ഉണർന്ന് പരിസര ബോധത്തിലേക്ക് വരുന്നു. ദിവസവും ഇങ്ങനെയൊരു അവസ്ഥ അനുഭവിക്കുന്നവരാണ് ആളുകളിൽ അധികവും. ഇതിന് മൈക്രോസ്ലീപ് എന്നാണ് പറയുക. പലപ്പോഴും അടുത്തിരിക്കുന്ന ആളുകൾ പോലും അറിഞ്ഞിട്ടുണ്ടാകില്ല ഇങ്ങനെയൊരു മയക്കം. സെക്കൻഡുകൾക്കുള്ളിൽ ആണ് ഈ കുഞ്ഞുമയക്കം അവസാനിക്കുക. ബോധത്തിൽ നിന്ന് വളരെ ഹ്രസ്വമായ ഉറക്കം, അത് ആരംഭിച്ച ഉടൻ തന്നെ അവസാനിക്കുന്നു.

Read also: 39 വർഷം നീണ്ട സേവനം; പടിയിറങ്ങി മലയാളത്തിന്റെ ആദ്യ വാർത്താ അവതാരിക

ഇത് മനുഷ്യന് മാത്രമല്ല, മൃഗങ്ങൾക്കും ഉള്ളൊരു ശീലമാണ്. ദീർഘനേരത്തെ തടസ്സമില്ലാത്ത ഉറക്കം പോലെ, മൈക്രോസ്ലീപ്പുകൾ നമുക്ക് വിശ്രമം നൽകുകയില്ല. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള മയക്കങ്ങൾ ഒന്നോ രണ്ടോ തവണയിൽ കൂടുതൽ മനുഷ്യന് ഉണ്ടാകാറില്ല.എന്നാൽ, ചിൻസ്ട്രാപ്പ് പെൻഗ്വിനുകൾ ഒരു ദിവസം 10,000-ലധികം തവണ ഈ രീതിയിൽ ഉറങ്ങുന്നുണ്ട്. അവർ തുടർച്ചയായി ഇങ്ങനെ മൈക്രസ്ലീപ്പിൽ ഏർപ്പെടും. അത് വെറും നാല് സെക്കൻഡ് മാത്രം നീണ്ടുനിൽക്കും..ഇങ്ങനെ ഈ നാല് സെക്കൻഡ് നീളുന്ന പലതവണയായുള്ള ഉറക്കംകൊണ്ട് ഇവയ്ക്ക് 11 മണിക്കൂറിലധികം ഉറക്കം ലഭിക്കും. അവിശ്വസനീയമാംവിധം, ഈ വിചിത്രമായ നിദ്രാ ചക്രം ഇവയ്ക്ക് വ്യക്തമായ ഒരു ദോഷവും വരുത്തുന്നില്ല.

ഒരു പഠനത്തിലാണ് ഇവ, ഒരു ദിവസം 10,000-ലധികം തവണ ഉറങ്ങുന്നതായി തെളിഞ്ഞത്. ഈ തന്ത്രം ഉപയോഗിച്ച് മൃഗങ്ങൾ ദിവസവും 11 മണിക്കൂർ ഉറക്കം ശേഖരിക്കുന്നു, വിഘടനം ഉറക്കത്തിന്റെ ഗുണനിലവാരത്തിന് ഹാനികരമാണെന്ന് മനുഷ്യരിൽ നിരീക്ഷിക്കപ്പെട്ട ഒരു കാര്യമാണ്. എന്നാൽ, ഇവയെ സംബന്ധിച്ച് വിഘടനം വളരെ ഉത്തമമാണ് എന്ന നിരീക്ഷണമാണ്.

“മൈക്രോസ്ലീപ്‌സ്” അല്ലെങ്കിൽ “മൈക്രോനാപ്‌സ്” – കണ്ണടയ്ക്കലും ഉറക്കവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ പ്രവർത്തനവും ഉൾപ്പെടുന്ന ഉണർവിന്റെ നിമിഷങ്ങൾ നീണ്ട തടസ്സങ്ങൾ – വേണ്ടത്ര ഉറക്കമില്ലാത്ത മനുഷ്യരിൽ സംഭവിക്കുന്ന ഒന്നാണ്. ഉറക്കത്തിന്റെ ഏതെങ്കിലും പ്രയോജനങ്ങൾ നൽകാൻ അവയ്ക്ക് ദൈർഘ്യമില്ല എന്നതാണ് മനുഷ്യനിൽ ഇത്തരം ഉറക്കം വെല്ലുവിളി സൃഷ്ടിക്കുന്നത്. ഒരു പഠനത്തിൽ, അന്റാർട്ടിക്കയിലെ കിംഗ് ജോർജ്ജ് ദ്വീപിലെ ഒരു കോളനിയിൽ 14 പെൻഗ്വിനുകളെ 10 ദിവസത്തെ നിരീക്ഷണത്തിലാക്കി. റിസൾട്ട് ഇങ്ങനെയായിരുന്നു. ഈ പക്ഷികൾ ദീർഘനേരം ഉറങ്ങിയിട്ടില്ല. രജിസ്റ്റർ ചെയ്ത ഏറ്റവും ദൈർഘ്യമേറിയ ഉറക്കം 34 സെക്കൻഡ് ആയിരുന്നു.

Read also: 39 വർഷം നീണ്ട സേവനം; പടിയിറങ്ങി മലയാളത്തിന്റെ ആദ്യ വാർത്താ അവതാരിക

ഇൻകുബേഷൻ സമയത്ത്, പെൻഗ്വിൻ മുട്ടകളെ റാഞ്ചാൻ വേണ്ടി സ്കുവ എന്ന പക്ഷി എത്തും. ഒരു പെൻഗ്വിൻ രക്ഷിതാവ് ദിവസങ്ങളോളം ഭക്ഷണം തേടി പോകുമ്പോൾ മുട്ടകളെയോ ചെറിയ കുഞ്ഞുങ്ങളെയോ തുടർച്ചയായി സംരക്ഷിക്കാൻ മറുപങ്കാളി നിർബന്ധിതരാകുന്നു. ഒരേസമയം ഉറങ്ങേണ്ടിയും, പക്ഷികൾ നുഴഞ്ഞുകയറുന്നതിൽ നിന്ന് അവർ തങ്ങളുടെ കൂട് സംരക്ഷിക്കുകയും വേണം ഇവയ്ക്ക്. അതിനാലാണ് ഇങ്ങനെയൊരു സ്ലീപ്പ് പാറ്റേൺ ഇവയ്ക്ക് ഉള്ളത് എന്നാണ് പഠനത്തിൽ നിരീക്ഷിക്കുന്നത്.

Story highlights- chinstrap penguin’s special sleep pattern