ഇനി ഒരു വട്ടം വരച്ചാൽ മതി; വിവരങ്ങൾ വിരൽത്തുമ്പിൽ; സർക്കിൾ ടു സെർച്ച് ഫീച്ചറുമായി ഗൂഗിൾ
നമ്മൾ പലപ്പോഴും ഇന്റർനെറ്റിൽ വിവരങ്ങൾ തിരയാനായി ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യാറാണ് പതിവ്. എന്നാൽ സെർച്ചിൽ പുതിയ ഒരു സാങ്കേതികത കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിൾ. സർക്കിൾ ടു സെർച്ച് എന്ന ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഇത് നിലവിൽ പിക്സൽ 8 സീരിസിലും, സാംസങ് ഗ്യാലക്സി എസ്24 സീരിസിലും മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഒരു ചിത്രത്തിൽ കാണുന്ന ബ്രാൻഡിന്റെയോ ചിത്രത്തിലെ മറ്റു വിവരങ്ങൾക്കായോ അല്ലെങ്കിൽ ആ ചിത്രത്തിന് സമാനമായ മറ്റു ചിത്രങ്ങൾക്കായും ഇനി ഒരു വട്ടം വരച്ചാൽ മതിയാകും. അതായത് ഏതെങ്കിലുമൊരു വ്യക്തിയുടെ ചിത്രത്തിൽ നിന്ന് വാച്ച്, ഷർട്ട്, ഷൂ എന്നിവയുടെ വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ അതിന് ചുറ്റും ഒരു വട്ടം വരച്ചാൽ മതിയാകും. ഗൂഗിൾ ലെൻസിന് സമാനമായി തോന്നാമെങ്കിലും ഈ ഫീച്ചർ നമ്മൾ തെരഞ്ഞെടുക്കുന്ന അല്ലെങ്കിൽ വട്ടം വരയ്ക്കുന്നതിന് മാത്രമാരും സെർച്ച് റിസൾട്ട് നൽകുക.
ഒരു ആപ്പിനു പുറത്തെത്തി മറ്റൊരു ആപ്പിൽ സെർച്ച് ചെയ്യേണ്ട സാഹചര്യമാണ് സർക്കിൾ ടു സേർച് ഇല്ലാതാക്കുന്നു. സ്ക്രീൻ ഷോട്ട് എടുത്ത് സേർച്ച് നടത്തുന്ന രീതിയും ഒഴിവാക്കാൻ കഴിയും. ഗൂഗിൾ ആപ്പ് ആണ് ഈ സെർച്ച് രീതിയ്ക്ക് അടിസ്ഥാനാമായി പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിലാണ് നിലനിൽ സർക്കിൾ ടു സെർച്ച് ഫീച്ചർ നിലവിൽ ലഭിച്ചിരിക്കുന്നത്. എഐ സേർച് റിസൾട്ടുകൾ അടക്കം നൽകാൻ കെൽപ്പുള്ളതാണ് സർക്കിൾ ടു സെർച്ച് ഫീച്ചർ.
Story highlights- circle to search feature by google