ഇനി ഒരു വട്ടം വരച്ചാൽ മതി; വിവരങ്ങൾ വിരൽത്തുമ്പിൽ; സർക്കിൾ ടു സെർച്ച് ഫീച്ചറുമായി ഗൂഗിൾ

January 28, 2024

നമ്മൾ പലപ്പോഴും ഇന്റർനെറ്റിൽ വിവരങ്ങൾ തിരയാനായി ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യാറാണ് പതിവ്. എന്നാൽ സെർച്ചിൽ പുതിയ ഒരു സാങ്കേതികത കൊണ്ടുവന്നിരിക്കുകയാണ് ​ഗൂ​ഗിൾ. സർക്കിൾ ടു സെർച്ച് എന്ന ഫീച്ചറാണ് ​ഗൂ​ഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഇത് നിലവിൽ പിക്‌സൽ 8 സീരിസിലും, സാംസങ് ഗ്യാലക്‌സി എസ്24 സീരിസിലും മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഒരു ചിത്രത്തിൽ കാണുന്ന ബ്രാൻഡിന്റെയോ ചിത്രത്തിലെ മറ്റു വിവരങ്ങൾക്കായോ അല്ലെങ്കിൽ ആ ചിത്രത്തിന് സമാനമായ മറ്റു ചിത്രങ്ങൾക്കായും ഇനി ഒരു വട്ടം വരച്ചാൽ മതിയാകും. അതായത് ഏതെങ്കിലുമൊരു വ്യക്തിയുടെ ചിത്രത്തിൽ നിന്ന് വാച്ച്, ഷർ​ട്ട്, ഷൂ എന്നിവയുടെ വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ അതിന് ചുറ്റും ഒരു വട്ടം വരച്ചാൽ മതിയാകും. ​ഗൂ​ഗിൾ ലെൻസിന് സമാനമായി തോന്നാമെങ്കിലും ഈ ഫീച്ചർ നമ്മൾ തെരഞ്ഞെടുക്കുന്ന അല്ലെങ്കിൽ വട്ടം വരയ്ക്കുന്നതിന് മാത്രമാരും സെർച്ച് റിസൾട്ട് നൽകുക.

Read also: ചരിത്രസംഗമത്തിനൊരുങ്ങി കൊച്ചി; ട്വന്റിഫോർ പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി..

ഒരു ആപ്പിനു പുറത്തെത്തി മറ്റൊരു ആപ്പിൽ സെർച്ച് ചെയ്യേണ്ട സാഹചര്യമാണ് സർക്കിൾ ടു സേർച് ഇല്ലാതാക്കുന്നു. സ്‌ക്രീൻ ഷോട്ട് എടുത്ത് സേർച്ച് നടത്തുന്ന രീതിയും ഒഴിവാക്കാൻ കഴിയും. ​ഗൂ​ഗിൾ ആപ്പ് ആണ് ഈ സെർച്ച് രീതിയ്ക്ക് അടിസ്ഥാനാമായി പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിലാണ് നിലനിൽ സർക്കിൾ ടു സെർച്ച് ഫീച്ചർ നിലവിൽ ലഭിച്ചിരിക്കുന്നത്. എഐ സേർച് റിസൾട്ടുകൾ അടക്കം നൽകാൻ കെൽപ്പുള്ളതാണ് സർക്കിൾ ടു സെർച്ച് ഫീച്ചർ.

Story highlights- circle to search feature by google