പുതുവത്സര സമ്മാനമായി മുച്ചക്ര സ്കൂട്ടര്‍; കൈവിട്ടുപോയ ജീവിതം തിരികെപിടിക്കാനൊരുങ്ങി അഫ്സല്
മൂന്ന് വര്‍ഷം മുമ്പ് കൈവിട്ടുപോയ ജീവിതം പുതുവര്‍ഷത്തില്‍ തിരികെപ്പിടിക്കാന്‍ ഒരുങ്ങുകയാണ് പാലക്കാട് സ്വദേശിയായ അഫ്സല് റഹ്മാന്. രോഗങ്ങള്‍ തളര്‍ത്തി ജീവിതം വഴിമുട്ടിയ അഫ്സല് പുതുവര്‍ഷ ദിനത്തില്‍ ഭിന്നശേഷി സൗഹൃദ സ്കൂട്ടര്‍ കിട്ടിയതിന്റെ സന്തോഷ്ത്തിലാണ്. ഫാദര്‍ ഡേവിസ് ചിറമേല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് അഫ്സലിന് മൂച്ചക്ര സ്്കൂട്ടര്‍ നല്‍കിയത്. ( Differently abled Afsal got three wheeler scooter )
മൂന്ന് വര്‍ഷം മുമ്പ് അപ്രതീക്ഷമായെത്തിയ രോഗമാണ് അഫ്സലിന്റെ ജീവിതത്തിന്റെ താളംതെറ്റിച്ചത്. ഈ രോഗത്തെ തുടര്‍ന്ന് അഫ്സലിന്റെ ശരീരം തളര്‍ന്നതോടെ സ്ഥിരമായി ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതോടെയാണ് ഈ യുവാവിനെ ആശ്രയിച്ച് മുന്നോട്ടുപോയിരുന്ന കുടുംബത്തിന്റെയും ജീവിതം വഴിമുട്ടിയത്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത അഫ്സല് റഹ്മാന് ആരുടേയും മുന്നില്‍ കൈനീട്ടാതെ ജീവിക്കാന്‍ ഒരു മുച്ചക്ര സകൂട്ടര്‍ വേണമെന്നായിരുന്നു ആവശ്യം.
ഇതിനായി ട്വന്റി ഫോര്‍ ന്യൂസുമായി ബന്ധപ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. സ്വന്തമായി ഒരു വരുമാനം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന അഫ്സലിന്റെ പ്രയാസം വാര്‍ത്തയിലുടെ ശ്രദ്ധയില്‍പെട്ടതോടെ ഫാദര്‍ ഡേവിസ് ചിറമേലാണ് മൂച്ചക്ര സ്കൂട്ടര്‍ നല്കാന് സന്നദ്ധത അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഫാദര്‍ ഡേവിഡ് ചിറമേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍വെച്ച് സ്കൂട്ടര്‍ അഫ്സലിന് കൈമാറുകയായിരുന്നു.
Read Also : ലോക ടെലിവിഷനിൽ പുതിയ ചരിത്രം; പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം ഈ മാസം 28ന്
ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ അതില്‍ നിന്നും അഫ്സല് റഹ്മാന് പുറത്താണ്. സ്കൂട്ടര്‍ ലഭിച്ച ആശ്വാസത്തില്‍ ഇനി ചെറിയ ജോലികള്‍ ചെയ്ത് ഒരു സ്ഥിരവരുമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അഫ്സല് റഹ്മാന്.
Story highlights : Differently abled Afsal got three wheeler scooter