ചലച്ചിത്ര സംവിധായകന്‍ വിനു അന്തരിച്ചു; ആദരാഞ്ജലികള്‍

January 10, 2024

ചലച്ചിത്ര സംവിധായകന്‍ വിനു (69) അന്തരിച്ചു. സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ പുറത്തിറക്കിയിരുന്നത് കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയുഷ്മാന്‍ ഭവ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. രോഗബാധിതനായി ചികിത്സയിലിരിക്കെ കോയമ്പത്തൂരില്‍ വച്ചായിരുന്നു അന്ത്യം. ( Director Vinu passes away )

ഒരു സൈക്കോ ത്രില്ലര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസമാണ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ എന്ന് ചിത്രമാണ് സുരേഷ് -വിനു കൂട്ടുകെട്ടില്‍ ആദ്യമായി തിയേറ്ററിലെത്തിയത്. ആ വര്‍ഷം തന്നെ ജെ. പള്ളാശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന സിനിമയും സംവിധാനം ചെയ്തു. 1998ല്‍ വാസു പി തിരക്കഥ ഒരുക്കിയ ആയുഷ്മാന്‍ ഭവ എന്ന ചിത്രം സംവിധാനം ചെയ്തു.

Read Also : ഹിന്ദുസ്ഥാനി സംഗീത കുലപതി ഉസ്താദ് റഷീദ് ഖാൻ വിട പറഞ്ഞു

2008-ല്‍ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയില്‍ സിബിഐയാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. 2001-ല്‍ പുറത്തിറങ്ങിയ ഭര്‍ത്താവുദ്യോഗം ആണ് ഈ കൂട്ടുക്കെട്ടില്‍ പിറന്ന മറ്റൊരു ചിത്രം.

Story highlights : Director Vinu passes away