ഈ കരുതൽ മാത്രം മതി; സ്നേഹം നിറഞ്ഞൊരു കാഴ്ച , മനസും നിറയ്ക്കും..

January 8, 2024

സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ കാഴ്ചകൾ ദിവസേന ശ്രദ്ധേയമാകാറുണ്ട്. ആളുകളെ ചിരിപ്പിക്കാനും, കണ്ണുനീരണിയിക്കാനും പാകമായ ഇത്തരം കാഴ്ചകൾ എപ്പോഴും ഹൃദയത്തിൽ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ, നിങ്ങളുടെ മനസ് നിറയ്ക്കാനുള്ള ഒരു കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. പ്രായമായ ദമ്പതികളാണ് വിഡിയോയിലുള്ളത്. ഇരുവരും വളരെ സ്നേഹത്തോടെ ഹൃദ്യമായൊരു നിമിഷം പങ്കുവയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.

വളരെയേറെ പ്രായമായ ദമ്പതികളാണ് ഇവർ. അപ്പൂപ്പൻ സ്നേഹത്തോടെ അമ്മൂമ്മയ്ക്ക് മുടി ചീകി ഒതുക്കി കെട്ടികൊടുക്കുകയാണ്. ഒരു കൊച്ചുകുട്ടിയെ പോലെ ആ അമ്മൂമ്മ ചിരിയോടെ നിൽക്കുന്നു. സ്നേഹത്തോടെയും കരുതലോടെയുമുള്ള ആ ചേർത്തുപിടിക്കൽ എല്ലാവരിലും സന്തോഷം നിറയ്ക്കും. തിരക്കിനിടയിൽ നമുക്ക് നഷ്ട്ടമായി പോകുന്ന ഇത്തരം കാഴ്ചകൾ മനസ്സുനിറയ്ക്കുമെന്നതിൽ തർക്കമില്ല.

ഏതാനും നാളുകൾ മുൻപ് ഭർത്താവിന് ഭക്ഷണം വാരിനൽകുന്ന ഭാര്യയുടെ വിഡിയോ ശ്രദ്ധനേടിയിരുന്നു. ഒരു വിവാഹ വിരുന്നിൽ പങ്കെടുക്കുന്ന ഇവർ ഭക്ഷണം കഴിക്കുകയാണ്. അവശനായ ഭർത്താവിന് ഭക്ഷണം വാരിക്കൊടുക്കുകയാണ് ഭാര്യ. ഒരേ ഇലയിൽ ഭക്ഷണം പങ്കുവയ്ക്കുന്ന വൃദ്ധ ദമ്പതിമാരുടെ വിഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. അവരിലെ പ്രണയവും കരുതലുമാണ് ശ്രദ്ധേയമാകുന്നത്. മനോഹരമാണ് ഈ കാഴ്ച. ഒരേ ഇലയിൽ ഊണ് കഴിക്കുകയാണ് ഇരുവരും. ചോറും കറികളുമൊക്കെ പരസ്പരം പങ്കുവെച്ച് മറ്റൊന്നും ശ്രദ്ധിക്കാതെ അവർ അവരുടേതായ ലോകത്താണ്.

Read also: സഹപാഠിക്ക് വിവാഹ സമ്മാനമായി സ്വർണ്ണക്കട്ടി; ആളുകളെ കുടുകുടാ ചിരിപ്പിച്ച് നാല് വയസ്സുകാരൻ!

അതേസമയം, തിരക്കേറിയ മെട്രോയ്ക്കുള്ളിൽ ഒരു വ്യക്തി തന്റെ ഭാര്യയുമൊത്ത് ഒരു സെൽഫി പകർത്താൻ ശ്രമിക്കുന്ന കാഴ്ച അടുത്തിടെ വളരെയേറെ ശ്രദ്ധനേടിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ വൈറലായ വിഡിയോയിൽ, ഇവർ ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യുന്നത് കാണാം. അതിനിടയിൽ ഭാര്യയെ വിളിച്ച് സെൽഫി പകർത്തുകയാണ് ഇദ്ദേഹം. വളരെ ഹൃദ്യമാണ് ഈ കാഴ്ച. ഇത്തരം കാഴ്ചകൾ എപ്പോഴും ആളുകളുടെ ഹൃദയം നിറയ്ക്കും.

Story highlights- elderly man brushing his wife’s hair video