നിധികിട്ടാൻ വീടിനുള്ളിൽ പണിതത് 130 അടി താഴ്ചയുള്ള ഗർത്തം; അതേകുഴിയിൽ വീണ് 71കാരന് അന്ത്യം

January 12, 2024

ചില കാര്യങ്ങൾ നമ്മൾ ഉറച്ച് വിശ്വസിച്ചാൽ ഒടുവിലത് യാഥാർഥ്യമാകും എന്ന് പറയാറില്ലേ? എന്നാൽ, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ അങ്ങനെ വിശ്വസിച്ചാൽ ഒടുവിൽ ഈ ബ്രസീലിയൻ പൗരന്റെ അവസ്ഥ ഉണ്ടാകും. ഒരു നിധി വേട്ടക്കാരനെന്ന് സ്വയം കരുതി റിട്ടയേർഡ് ആയ 71കാരൻ 130 അടി താഴ്ചയുള്ള ഒരു കുഴിയിൽ വീണു മരിച്ചു. 71-കാരനായ ജോവോ പിമെന്റ സ്വയം വിശ്വസിച്ചിരുന്നത് അങ്ങനെയാണ്.

ബ്രസീലിയൻ സംസ്ഥാനമായ മിനാസ് ഗെറൈസിൽ സ്ഥിതി ചെയ്യുന്ന ഇപാറ്റിംഗ മുനിസിപ്പാലിറ്റിയിലെ തന്‍റെ വീടിന് താഴെ നിധിയുണ്ടെന്ന വിശ്വസത്തിലാണ് അദ്ദേഹം സ്വയം അടുക്കളയിൽ കുഴിയെടുത്ത് തുടങ്ങിയത്. താൻ കണ്ടിരുന്ന ഒരു സ്വപ്നത്തിന് ശേഷം അടുക്കള കുഴിക്കാൻ ഗ്ലോബോ പിമെന്റയ്ക്ക് പ്രചോദനമായതായി അയാൾ അയൽക്കാരോട് പറഞ്ഞിരുന്നു. ആ സ്വപ്നത്തിന്റെ ചില വശങ്ങൾ തന്റെ വാസസ്ഥലത്തിനടിയിൽ സ്വർണ്ണം കുഴിച്ചിട്ടിട്ടുണ്ടെന്ന് വിശ്വസിക്കാൻ പിമെന്റയെ പ്രേരിപ്പിച്ചു. അങ്ങനെ അടുക്കളയിൽ കുഴി കുത്തിത്തുടങ്ങി.ഒടുവിൽ ആ കുഴിയിൽ തന്നെ വീണു മരണവും സംഭവിച്ചു!

70 ബ്രസീലിയൻ റിയാസ് കൊടുത്താണ് അദ്ദേഹം കുഴിയെടുത്ത് തുടങ്ങിയത്. പക്ഷേ ആഴം കൂടുന്തോറും ചെലവ് വർദ്ധിച്ചു. ഏറ്റവും ഒടുവിൽ അദ്ദേഹം തൊഴിലാളികൾക്ക് പ്രതിദിനം 500 ഡോളറിന് തുല്യമായ തുക നൽകിയാണ് കുഴിച്ചത്. 35 ഇഞ്ച് വീതിയുള്ള 130 അടി താഴ്ചയുള്ള ഈ ഗർത്തം അയാൾ തന്റെ അടുക്കളയിലാണ് കുഴിച്ചത്.

Read also: ലോകത്തിലെ ഏറ്റവും നീളമുള്ള കടൽപ്പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

കുഴിയുടെ ആഴം കൂടുംതോറും ഇത് അവസാനിപ്പിക്കാൻ അയൽക്കാർ പ്രേരിപ്പിച്ചു. എന്നാൽ കുറച്ചുകൂടി താഴേക്ക് പോയാൽ, തന്റെ ഭാഗ്യനിധി താൻ കണ്ടെത്തുമെന്ന് അയാൾക്ക് തോന്നി. അങ്ങനെ ഒടുവിൽ ജനുവരി 4 ന് ബാലൻസ് നഷ്ടപ്പെട്ടതിനെ തുടർന്ന് പിമെന്റ ഈ ഗർത്തത്തിൽ വീണതായി പറയപ്പെടുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രണ്ട് കാലുകൾ ഉൾപ്പെടെ ഒന്നിലധികം ഒടിവുകൾ സംഭവിച്ചാണ് പിമെന്റ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ കണ്ടെത്തി.

Story highlights- elderly Man Digs 130-Foot Hole Then Falls Into It and Dies