‘നീ എന്റെ മകനെ പോലെ തന്നെയുണ്ട്’, നഷ്ടമായ മകനുമായി സാദൃശ്യമുള്ള ക്യാബ് ഡ്രൈവർ; ആലിംഗനം ചെയ്ത് യാത്രക്കാരി- ഹൃദ്യമായ കാഴ്ച

January 23, 2024

ഹൃദ്യമായ നിരവധി കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഉള്ളുതൊടുന്നതും മനസ് നിറയ്ക്കുന്നതുമായ ഇത്തരം കാഴ്ചകൾക്ക് ധാരാളം പ്രേക്ഷകരുമുണ്ട്. ഇപ്പോഴിതാ, വളരെ വൈകാരികമായ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഒരു ക്യാബ് ഡ്രൈവറും യാത്രക്കാരിയും തമ്മിലുള്ള ഹൃദ്യമായ നിമിഷമാണ് വിഡിയോ പങ്കുവയ്ക്കുന്നത്.

ക്യാബ് ഡ്രൈവറുമായി വളരെ പരിചയത്തോടെ സംസാരിച്ചാണ് യാത്രയിലുടനീളം യാത്രക്കാരിയായ വയോധിക സഞ്ചരിക്കുന്നത്. വളരെ പരിചയമുള്ള ഒരാളോടുള്ള കരുതലോടെയുള്ള സംസാരം വിഡിയോയിൽ കേൾക്കാൻ സാധിക്കും. യാത്രക്കാരി എത്തിച്ചേരേണ്ടിടത്ത് എത്തിയപ്പോൾ മഴയാണ്, സൂക്ഷിച്ച് പോകണം എന്നും ഡ്രൈവർക്ക് നിർദേശം നൽകുന്നു.

Read also: വിശ്രമ ജീവിതം ആനന്ദകരമാക്കാൻ കയ്യെഴുത്ത്; ശാന്ത ടീച്ചർ 4 വർഷത്തിനിടെ പൂർത്തിയാക്കിയത് 13 പുസ്തകങ്ങൾ

ഇറങ്ങിയശേഷം, അവർ ഡ്രൈവറുടെ വിൻഡോ സൈഡിൽ തട്ടുന്നു. എന്നിട്ട് ഡ്രൈവറോട് പറയുകയാണ്’ കഴിഞ്ഞവർഷം എന്റെ മകൻ മരിച്ചു. അവനെപ്പോലെ തന്നെയുണ്ട് നിന്നെ കാണാൻ’. വളരെ വൈകാരികമായ ഈ നിമിഷത്തോടെ ഡ്രൈവർ പ്രതികരിച്ചതും അങ്ങനെ തന്നെയാണ്. ‘നിങ്ങൾക്ക് ഞാൻ ഒരു ആലിംഗനം തരട്ടെ?” എന്നാണ് അയാൾ ആ അമ്മയോട് ചോദിച്ചത്. വളരെ സന്തോഷത്തോടെ അവരത് സ്വീകരിക്കുന്നു. ഹൃദ്യമായ ഈയാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

Story highlights- emotional video of a cab driver and passenger