‘ഞാൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല..’- ജീത്തു ജോസഫിന്റെ മകളോട് നന്ദി പറഞ്ഞ് എസ്തർ അനിൽ

January 9, 2024

മലയാളത്തിന് ഗംഭീര സിനിമകൾ സമ്മാനിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ്. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് മകൾ കറ്റീനയും സംവിധാനത്തിലേക്ക് ചുവടുവെച്ചുകഴിഞ്ഞു. തന്റെ ക്വാറന്റൈൻ ദിനങ്ങളൊക്കെ കറ്റീന മനോഹരമായി ദൃശ്യവൽക്കരിച്ചിരുന്നു. ഇപ്പോൾ ഫോർ ആലീസ് എന്ന പ്രൊജക്ടുമായി ജീത്തുവിന്റെ മൂത്തമകൾ കാതറിൻ എത്തിയിരിക്കുകയാണ്. നടി എസ്തർ, അഞ്ജലി നായർ, അർഷാദ് എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടത്. ഫോർ ആലീസ് എന്ന പ്രോജക്റ്റിനെ കുറിച്ചും അതിന്റെ ഭാഗമായതിനെ കുറിച്ചും എസ്തർ പങ്കുവയ്ക്കുകയാണ്.

‘ഏകദേശം 10 വർഷം മുമ്പ് ദൃശ്യത്തിന്റെ സെറ്റിൽ വെച്ചാണ് കാതറീനെ പരിചയപ്പെടുന്നത്. അന്ന് ജിത്തു അങ്കിളിന്റെ മകളായാണ് അവളെ പരിചയപ്പെടുന്നത്. പിന്നീട് ദൃശ്യം ഹിറ്റായി 150-ാം ദിനം ആഘോഷിക്കുമ്പോൾ ഞാനും കാതറീനും കറ്റീനയും അനീഷ ചേച്ചിയും പ്ലേറ്റുകളിൽ ഭക്ഷണവുമായി നിൽക്കുകയായിരുന്നു. ഒരു മാഗസിൻ ഫോട്ടോഗ്രാഫർ – എനിക്ക് പേര് അറിയില്ല, പക്ഷേ മുഖം ഞാൻ ഓർക്കുന്നു – അടുത്ത് വന്നു പറഞ്ഞു, ‘ഓ, ഭാവിയിലെ സംവിധായകനും നിർമ്മാതാവും നടിയും, ഞാൻ ഒരു ചിത്രം ക്ലിക്കുചെയ്യട്ടെ.’ ഞാൻ ഒരിക്കലും കാതറീൻ എന്നെ വെച്ച് സിനിമ ചെയ്യുമെന്ന് വിചാരിച്ചില്ല.. വർഷങ്ങൾ കടന്നുപോയി, ഇപ്പോൾ അവൾ എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മൂത്ത സഹോദരിയാണ്. ഇന്ന് അത് വളരെ വ്യക്തിപരമായി തോന്നുന്നു. നിങ്ങൾ എന്നെ നിങ്ങളുടെ ആദ്യ പ്രോജക്റ്റിന്റെ ഭാഗമാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്, കാത്തി… ഇനിയും ധാരാളം മുന്നോട്ട് പോകട്ടെ! ശരി, ലിന്റ ആന്റിയും അവരുടെ ആദ്യ പ്രൊജക്റ്റിൽ എന്നെ കാസ്റ്റ് ചെയ്തു. അടുത്തത് തന്റെ സ്വതന്ത്ര പ്രോജക്റ്റിനായി തയായറെടുക്കുന്ന കറ്റീന ആണ്. മാഡം അതിലും എനിക്കൊരു ചാൻസ്സേ… കൂടാതെ.. യൂട്യൂബിൽ ‘ഫോർ ആലീസ്’ കാണൂ’- എസ്തർ കുറിക്കുന്നു.

മലയാളസിനിമയിൽ എന്നും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്ന ചില ബാലതാരങ്ങൾ ഉണ്ട് . അത്തരത്തിൽ ചെയ്ത കഥാപാത്രങ്ങളിലൂടെയും തന്റെ അഭിനയ മികവുകൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് എസ്തർ അനിൽ. 2010 ൽ നല്ലവൻ എന്ന ആ ചിത്രത്തിലൂടെ ബാലതാരമായായിരുന്നു അരങ്ങേറ്റം . സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങളറിയുവാനായി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്.

Read also: ‘എന്റെ ആത്മാവ് അതിന്റെ ഈണം കണ്ടെത്തുന്നു’- ഭരതനാട്യ ചുവടുകളുമായി നവ്യ നായർ

2013 ൽ പുറത്തിറങ്ങിയ ത്രില്ലർ ഡ്രാമ ചിത്രമായ ദൃശ്യം ഒന്നാം ഭാഗത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധനേടാൻ എസ്തറിനു കഴിഞ്ഞു. ദൃശ്യം ഒന്ന്,രണ്ട് ഭാഗങ്ങളിലെ അനുമോൾ ജോർജ് എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിക്കുകയായിരുന്നു ഈ കൊച്ചു മിടുക്കി. ഈ ചിത്രത്തിന്റെ തന്നെ തമിഴ് ,തെലുങ്ക് പതിപ്പുകളിലും വേഷമിട്ടത് എസ്തർ തന്നെയാണ്.

Story highlights- esther anil about the project for alice