ഇടക്കിടെ സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുന്നവരാണോ..? കാത്തിരിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ..!
ഡിജിറ്റല്‍ യുഗത്തിലാണ് നാം ജീവിക്കുന്നത്. സ്മാര്‍ട്ട്ഫോണുകളും സോഷ്യല്‍ മീഡിയയുടെ ഉപയോഗവും ഇല്ലാത്തവര്‍ വളരെ വിളരമായ ഒരു കാലഘട്ടം കൂടിയാണിത്. ഇക്കൂട്ടര്‍ സ്മാര്‍ട്ഫോണും ഇന്റര്‍നെറ്റുമില്ലാതെ ചെറിയ സമയം പോലും കഴിച്ചുകൂട്ടുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. സോഷ്യല്‍ മീഡിയയോടുള്ള അമിതമായ ആസക്തിയാണ് ഇക്കൂട്ടരെ ഈയൊരു സാഹചര്യത്തിലേക്ക് നയിക്കുന്നത്. ( Excessive use of social media affects your mental health )
നമ്മള് കൂട്ടുകാര്‍ കൂടി സംസാരിക്കുന്നതിനിടയിലും ഫോണെടുത്ത് സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുന്ന സുഹൃത്തുക്കള്‍ നമുക്കിടയിലുണ്ടാകും. ഇങ്ങനെ ഇടക്കിടെ ഫോണെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ സ്ക്രോള്‍ ചെയ്തുപോകുന്ന പ്രവണതയുണ്ടെങ്കില്‍ തീര്‍ച്ചയായും അതില്‍ വലിയ രീതിയിലുള്ള പ്രശ്നങ്ങള്‍ക്ക കാരണമാകുമെന്നാണ് ആരോഗ്യ വിദഗധര്‍ പറയുന്നത്. പ്രധാനമായും ഒരാളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അമിതമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ കാണുന്ന പ്രതിഭാസമാണ് ‘സോഷ്യല്‍ മീഡിയ ആംഗ്സൈറ്റി’. മറ്റുള്ള ഉപയോക്താക്കളുടെ പോസ്റ്റുകള്‍ കാണുന്നതിലൂടെയാണ് ഈ പ്രശ്നം ആരംഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കാണുന്നത് പോലെയുള്ള സൗകര്യങ്ങളോ, ജീവിതരീതികളോ നമുക്കില്ലെന്ന രീതിയിലൂടെ ചിന്തിക്കുന്നതിലൂടെ നിരാശയ്ക്ക് അടിമപ്പെടുകയാണ്. ഇങ്ങനെയുള്ള തോന്നലുകള്‍ വരുന്നതോടെ ആത്മവിശ്വാസം നഷ്ടപ്പെടുകയും സ്വയം ഉള്‍വലിയുന്നതിലേക്കും.
യഥാര്‍ഥത്തില്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം അവരവരുടെ നല്ല വശങ്ങള് മാത്രമാണ്. ഇതൊന്നുമല്ല യഥാര്‍ഥ ജീവിതാവസ്ഥകള്‍ എന്ന് മനസിലാക്കിയാല്‍ തീരാവുന്നതാണ് ഈ പ്രശ്നം. അതോടൊപ്പം സ്വയം മനസിലാക്കി മുന്നോട്ടുപോകുക എന്നതാണ് പ്രധാനം. എന്നാല്‍ ഇതില്‍ നിന്നും നേര്‍വിപരീതമായി സോഷ്യല്‍ മീഡിയയുടെ കെണിയില്‍ വീണുപോകുന്നതാണ് പതിവ്.
സോഷ്യല്‍ മീഡിയ സ്ഥിരമായ ഉപയോഗിക്കുന്നതിലൂടെ അതിനോടുള്ള ആസക്തി കൂടുകയാണ് ചെയ്യുന്നത്. ഇതോടെ നമ്മുടെ ബന്ധങ്ങള്‍, നമ്മുടെ ഉത്പാദനക്ഷമത, ശ്രദ്ധ എല്ലാം പ്രശ്നത്തിലാകുകയാണ് ചെയ്യുന്നത്. അതോടൊപ്പം ഉറക്കത്തെയും ബാധിക്കുന്നു. കൂടുതല്‍ സമയം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിലൂടെ ആളുകള്‍ ഉള്‍വലിയുന്നതും മറ്റൊരു പ്രശ്നമാണ്. ഇതോടെ കുടുംബ ബന്ധങ്ങള്‍ക്കും സുഹൃദ് ബന്ധങ്ങള്‍ക്കുമെല്ലാം കോട്ടം സംഭവിക്കുകയാണ്. അതിലുപരി ഈയൊരു പ്രവണത ആത്മഹത്യയിലേക്ക് വരെ നയിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
Read Also : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വത മുനയിലൊരു മലയാളിയുടെ പാദസ്പർശം..!
സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് ഇതിനുള്ള പോംവഴി. തുടക്കത്തില്‍ ബുദ്ധിമുട്ട് നേരിടുമെങ്കിലും പതിയെ ഈ കെണിയില്‍ പുറത്തുചാടാനാകും. കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക അതോടൊപ്പം സന്തോഷം നല്കുന്ന മറ്റു കാര്യങ്ങള്‍ ചെയ്യന്‍ ശ്രമിക്കുക എന്നതാണ് ആദ്യ വഴി. സോഷ്യല്‍ മീഡിയ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് പരിമിതപ്പെടുത്താന്‍ ശ്രമിക്കുക.
Story highlights : Excessive use of social media affects your mental health