സമുദ്രത്തിലുടനീളം ഒഴുകി നടക്കുന്ന മഞ്ഞുമലകൾ- കൗതുകകരമായ പ്രതിഭാസം

January 8, 2024

തിമിംഗലങ്ങൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് നീന്തി കുടിയേറ്റക്കാരെ പോലെ സഞ്ചരിക്കുന്നത് സാധാരണമാണ്. എന്നാൽ, കൂറ്റൻ മഞ്ഞുകട്ടകൾ കടലിലൂടെ ഒഴുകി മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ? ഇല്ലെന്നു തന്നെയാകും ഉത്തരം. എന്നാൽ, കാനഡയിലെ ലാബ്രഡോർ വടക്കൻ തീരത്ത് ന്യൂഫൗണ്ട് ലാൻഡ് ദ്വീപിന് സമീപം ഈ കാഴ്ച ഒരത്ഭുതമേയല്ല. കാരണം, ഇവിടെ മെയ്, ജൂൺ മാസങ്ങളിൽ ഇങ്ങനെ മഞ്ഞുപാളികൾ ഒഴുകി നീങ്ങുന്നത് പതിവാണ്.

ഗ്ലേസിയറുകളിൽ നിന്നും അടർന്നു വീഴുന്ന ഹിമക്കട്ടകൾ സമുദ്രത്തിലേക്ക് പതിക്കുകയും അവിടെ നിന്ന് ഒഴുക്കിനനുസരിച്ച് സഞ്ചരിക്കുകയും ചെയ്യുന്നതാണ് ഈ ഒഴുകി നടക്കുന്ന മഞ്ഞുമലകൾക്ക് പിന്നിൽ. മെയ് അവസാനവും ജൂൺ തുടക്കവുമാണ് ഇത് കാണാൻ ഏറ്റവും അനുയോജ്യമായ സമയം.

Read also:ലോകത്തെങ്ങും പാട്ടാണ് കോഴിക്കോടിന്റെ ബിരിയാണിപ്പെരുമ ; മികച്ച രുചിപ്പട്ടികയിൽ വീണ്ടും പാരഗൺ

സാധാരണഗതിയിൽ, ഏപ്രിൽ മാസത്തിൽ വടക്കൻ അറ്റ്ലാന്റിക് ഷിപ്പിംഗ് പാതകളിൽ എൺപതിലധികം മഞ്ഞുമലകൾ കാണാറുണ്ട്. മഞ്ഞുമല ഒഴുകി നടക്കുന്ന സീസൺ ആരംഭിക്കുമ്പോൾ ചിലപ്പോൾ അത് അറുനൂറിലധികമാകാറുമുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഇങ്ങനെ കൂറ്റൻ മഞ്ഞുമലകൾ സമുദ്രത്തിൽ പതിക്കുന്നതിനു ഒരു കാരണം. മാത്രമല്ല, ശക്തമായ കാറ്റും പ്രതികൂലമായി ബാധിക്കാറുണ്ട്. എന്തായാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇങ്ങനെ ഒഴുകി നടക്കുന്ന മഞ്ഞുമലകൾ കാണാൻ എത്താറുണ്ട്.

Story highlights- floating iceberg