കായലിലൂടെ ഒഴുകിനടക്കാം; ജലത്തിൽ പ്രതേകതരം ചെടിയിൽ ഉയർന്ന നാല്പതോളം ഗ്രാമങ്ങൾ
ഫ്ലോട്ടിംഗ് ഗ്രാമങ്ങൾ നിറഞ്ഞ ഇടമാണ് ടിറ്റിക്കാക്ക. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണിയാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,000 മീറ്റർ ഉയരത്തിൽ 3,000 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന സഞ്ചാരയോഗ്യമായ തടാകവുമാണ് ഇത്. ഇവിടെ ജലത്തിൽ വളരുന്ന മുളപോലുള്ള പ്രത്യേകതരം പദാർത്ഥമായ ‘ടോട്ടോറ’ പാളികൾ കൊണ്ട് നിർമ്മിച്ച നിരവധി ഫ്ലോട്ടിംഗ് ഗ്രാമങ്ങൾ ഇവിടെയുണ്ട്.
ഈ കുഞ്ഞു ഗ്രാമങ്ങൾ തടാകത്തിന്റെ മുകളിൽ ഒഴുകിനടക്കുന്നു. തടാകത്തിനടിയിൽ ഈ മുളപോലുള്ള പുല്ലുകൾ നങ്കൂരമിട്ടിരിക്കുന്നതിനാൽ അതിന്റെ ഉറപ്പുമുണ്ട്.അതിനാൽ, ജലനിരപ്പിന് അനുസൃതമായി ചങ്ങാടങ്ങളെപ്പോലെ സ്വയം മുകളിലേക്കും താഴേക്കും നീങ്ങാൻ ഈ ഫ്ലോട്ടിംഗ് ഗ്രാമങ്ങൾക്ക് സാധിക്കും.
തടാകത്തിലെ ഈ ദ്വീപുകൾ നൂറ്റാണ്ടുകൾക്കുമുമ്പ് പുരാതന പെറുവിയൻ ജനത നിർമ്മിച്ചത് കോളാസിലെയും ഇൻകയിലെയും കൂടുതൽ ആക്രമണകാരികളായ ഗോത്രങ്ങളിൽ നിന്നുള്ള രക്ഷപ്പെടൽ എന്ന നിലയിലാണ്. ഉറോസ് ദ്വീപുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ വംശീയ വിഭാഗത്തിലെ അവസാനത്തെ അംഗങ്ങൾ 1970-കളിൽ അപ്രത്യക്ഷമായി, എന്നാൽ ഈ അസാധാരണമായ ഫ്ലോട്ടിംഗ് ഗ്രാമങ്ങളിൽ ഇപ്പോഴും അയ്മാര സംസാരിക്കുന്ന ഒരു ജനവിഭാഗമുണ്ട്. മത്സ്യബന്ധനം, വേട്ടയാടൽ, കരകൗശലവസ്തുക്കൾ എന്നിവയുടെ പാരമ്പര്യങ്ങൾ സജീവമായി നിലനിർത്താൻ ഇവർ ശ്രമിക്കുന്നു.
ഇന്ന് തടാകത്തിൽ ഏകദേശം 40 ഫ്ലോട്ടിംഗ് ദ്വീപുകളുണ്ട്. ഓരോന്നിലും മുപ്പതിൽ കൂടുതൽ ആളുകൾ താമസിക്കുന്നില്ല. എന്നാൽ എല്ലാവരും അവിടെ താമസിക്കുന്നവരല്ല. ‘ടോർട്ടോറ’ ഗ്രാമങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കായി മാത്രം ചിലർ രാവിലെ മാത്രം എത്തുന്നു. വൈകിട്ട് മടങ്ങുന്നു.
Story highlights- floating village peru