വൃക്ക രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

January 23, 2024

പ്രായ ഭേദമ്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് വൃക്കരോഗം. ഭക്ഷണകാര്യത്തിലും വൃക്കരോഗികള്‍ ഒരലപ്ം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള ഭക്ഷണം വേണം ഇത്തരം രോഗികള്‍ തങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. എന്നാല്‍ വൃക്കരോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളും ഉണ്ട്. ഇത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

വൃക്കരോഗികള്‍ ഓറഞ്ച് അധികം കഴിക്കുന്നത് നല്ലതല്ല. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും വൃക്കരോഗികള്‍ക്ക് അത്രയ്ക്ക് നല്ലതല്ലാത്ത പൊട്ടാസ്യവും ഓറഞ്ചില്‍ ധാരളമായി അടങ്ങിയിട്ടുണ്ട്. വൃക്കരോഗമുള്ളവര്‍ പൊട്ടാസ്യം കുറഞ്ഞ മുന്തിരി, ആപ്പിള്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുന്നതാണ് നല്ലത്.

അതുപോലെതന്നെ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും അധികമായി കഴിക്കുന്നത് നല്ലതല്ല. എന്നാല്‍ ഉരുളക്കിഴങ്ങ് ചെറു കഷ്ണങ്ങളാക്കി മുറിച്ച ശേഷം തിളച്ച വെള്ളത്തില്‍ ഇട്ടുവയ്ക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. എങ്കിലും ഉരുളക്കിഴങ്ങില്‍ നിന്നും പൊട്ടാസ്യം പൂര്‍ണ്ണമായും നീക്കംചെയ്യപ്പെടുന്നില്ല.

പൊട്ടാസ്യം ധാരളമടങ്ങിയ തക്കാളിയും വൃക്കരോഗികള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. വാഴപ്പഴത്തിലും പൊട്ടാസ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവയും ഭക്ഷണത്തില്‍ അമിതമായ അളവില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ വൃക്ക രോഗികള്‍ ശ്രദ്ധിക്കണം.

Read also: ‘നീ എന്റെ മകനെ പോലെ തന്നെയുണ്ട്’, നഷ്ടമായ മകനുമായി സാദൃശ്യമുള്ള ക്യാബ് ഡ്രൈവർ; ആലിംഗനം ചെയ്ത് യാത്രക്കാരി- ഹൃദ്യമായ കാഴ്ച

അതുപോലെതന്നെ ജീവകങ്ങളും പോഷകങ്ങളുമൊക്കെ ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും ഫോസ്ഫറസും പൊട്ടാസ്യവും പ്രോട്ടീനും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ വൃക്ക രോഗികള്‍ക്ക് ദോഷകരമാണ്. വൃക്ക തകരാറുള്ളവര്‍ ഫോസ്ഫറസ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഫോസ്ഫരസ് രക്തത്തില്‍ അടിഞ്ഞുകൂടുകയും തല്‍ഫലമായി എല്ലുകളുടെ ശക്തി കുറയാനും ഇടയുണ്ട്.

Story highlights- Foods to Avoid for Kidney Patients