എല്ലാം തിരക്കുകളും മാറ്റിവച്ച് വിവാഹത്തിരക്കിലാണ്; വിവാഹതീയ്യതി പറഞ്ഞ് ജിപിയും ഗോപികയും

January 19, 2024

മലയാള സിനിമയിലും ടെലിവിഷന്‍ ഷോകളിലെ മികച്ച അവതരണ ശൈലി കൊണ്ടും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. അതുപോലെ തന്നെ സിനിമ സീരിയല്‍ രംഗത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനില്‍. ഇരുവരുടെയും വിവാഹനിശ്ചയ വാര്‍ത്ത മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തതാണ്. ( Govind Padmasoorya and Gopika Anil wedding date revealed )

ഇപ്പോള്‍ ഇരുവരുടെ വിവാഹ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ജിപി എന്ന പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിവാഹ തീയതി വെളിപ്പെടുത്തിയത്. ജനുവരി 28-ാം തീയതിയാണ് വിവാഹം. ജിയും ജിയും ഒന്നാകുന്ന ദിവസം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. ‘GpzGopz’, ‘GG Celebrations’, എന്നീ ഹാഷ്ടാഗുകളും ജിപി വീഡിയോയിലൂടെ പുറത്തുവിട്ടു.

തന്റെ സിനിമ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് കല്യാണത്തിന്റെ ഒരുക്കങ്ങളിലാണെന്നാണും ജിപി വെളിപ്പെടുത്തി. എന്നാല്‍ എന്നാല്‍ ഗോപികയ്ക്ക് സീരിയല്‍ ഷൂട്ടുള്ളതിനാല്‍ പരിപൂര്‍ണ്ണമായി കല്യാണത്തിരക്കിലേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും ജിപി കൂട്ടിച്ചേര്‍ത്തു.

Read Also :ഹോട്ട് ബലൂണിൽ ഘടിപ്പിച്ച ട്രാംപോളിൻ; ചാട്ടത്തിന് മുന്നെ പന്ത് തട്ടി സ്‌കൈഡൈവേഴ്‌സ്..!

കല്യാണ ഒരുക്കങ്ങളുടെ ചെറിയ ഭാഗങ്ങളും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നും എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും പിന്തുണയും തങ്ങള്‍ക്ക് ഉണ്ടാകണമെന്നും ഇരുവരും പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവരാത്രി വേളയില്‍ അഷ്ടമി ദിനത്തിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ച വിവാഹ നിശ്ചയ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു.

Story highlights : Govind Padmasoorya and Gopika Anil wedding date revealed